ഏ​ഴു വി​മാ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ​ത് 78 പ്ര​വാ​സി​ക​ള്‍ ‌
Monday, June 1, 2020 9:50 PM IST
പ​ത്ത​നം​തി​ട്ട: കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച എ​ത്തി​യ ഏ​ഴു വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 78 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ 46 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 32 പേ​ര്‍ ടാ​ക്സി​ക​ളി​ല്‍ വീ​ടു​ക​ളി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. ‌
ദു​ബാ​യ് - കൊ​ച്ചി വി​മാ​ന​ത്തി​ല്‍​നാ​ലു​പേ​രാ​ണ് എ​ത്തി​യ​ത്. ഇ​വ​രി​ല്‍ ഒ​രാ​ള്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലും മൂ​ന്നു പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.‌
റി​യാ​ദ് - തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ ജി​ല്ല​ക്കാ​രാ​യ 34 പേ​രാ​ണ് എ​ത്തി​യ​ത്. ഇ​വ​രി​ല്‍ 12 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. പ​ത്ത് ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 22 പേ​ര്‍ ടാ​ക്സി​ക​ളി​ല്‍ വീ​ടു​ക​ളി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു.‌
ഷാ​ര്‍​ജ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ 10 പേ​രാ​ണ് ജി​ല്ല​യി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​തി​ല്‍ ഒ​മ്പ​തു പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ഈ ​വി​മാ​ന​ത്തി​ലെ​ത്തി​യ ഒ​രു ഗ​ര്‍​ഭി​ണി ടാ​ക്സി​യി​ല്‍ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു.‌ സ​ലാ​ല ക​ണ്ണൂ​ര്‍ വി​മാ​ന​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് എ​ത്തി​യ ര​ണ്ടു പേ​രും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ‌
നൈ​ജീ​രി​യ​യി​ല്‍ നി​ന്നും കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ 13 പേ​രി​ല്‍ പ​ത്തു​പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഒ​രു ഗ​ര്‍​ഭി​ണി ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു.‌ റ​ഷ്യ​യി​ല്‍ നി​ന്ന് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജി​ല്ല​ക്കാ​രാ​യ മൂ​ന്നു പേ​രാ​ണ് എ​ത്തി​യ​ത്. ഇ​വ​ര്‍ മൂ​ന്നു​പേ​രും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.‌
അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ എ​ത്തി​യ 12 പേ​രി​ല്‍ ഒ​മ്പ​തു പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും മൂ​ന്നു പേ​ര്‍ വീ​ടു​ക​ളി​ലും എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ‌