കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു​നേ​രെ സ​ർ​ക്കാ​ർ ക​ണ്ണ​ട​യ്ക്കു​ന്നു: ഡി.​കെ. ജോ​ണ്‍
Thursday, June 4, 2020 9:39 PM IST
പ​ത്ത​നം​തി​ട്ട: കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ൾ​ക്കു​മേ​ൽ സ​ർ​ക്കാ​ർ ക​ണ്ണ​ട​യ്ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ണ്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.
കോ​വി​ഡ് പ്ര​തി​രോ​ധ​വും ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വും മ​ല​യോ​ര ക​ർ​ഷ​ക​രി​ൽ വ​ലി​യ ദു​രി​ത​ങ്ങ​ളാ​ണ് വ​രു​ത്തി​യി​ട്ടു​ള്ള​ത്. ക​ർ​ഷ​ക​ർ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ​ല പ​ദ്ധ​തി​ക​ളും പ്രാ​യോ​ഗി​ക കാ​ഴ്ച​പ്പാ​ടു​ള്ള​ത​ല്ല. അ​ശാ​സ്ത്രീ​യ​മാ​യ സ​മീ​പ​ന​മാ​ണ് കൃ​ഷി​യോ​ടു സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് പ​ച്ച​ക്ക​റി വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ഓ​ണ​ത്തി​ന് പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലും തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി​രു​ന്നു. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കാ​ര​ണം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഒ​ന്നും ചെ​യ്യു​ന്നി​ല്ല.
കൃ​ഷി വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഹോ​ർ​ട്ടി​കോ​ർ​പി​ന്‍റെ പ്ര​യോ​ജ​നം സാ​ധാ​ര​ണ ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ല. ഉ​ത്പാ​ദ​നം, സം​സ്ക​ര​ണം, വി​പ​ണ​നം ഈ ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ക​ണം കൃ​ഷി​വ​കു​പ്പ് സ​ഹാ​യി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഇ​ന്നി​പ്പോ​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല​ട​ക്കം ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ ഏ​റ്റെ​ടു​ക്കാ​നാ​ളി​ല്ലാ​തെ ന​ശി​ച്ചു. റ​ന്പു​ട്ടാ​ൻ, മാം​ങ്കോ​സ്റ്റി​ൻ, സ​പ്പോ​ർ​ട്ട തു​ട​ങ്ങി​യ​വ​യു​ടെ സീ​സ​ണ്‍ ആ​രം​ഭി​ക്കു​ക​യാ​ണ്. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ വി​ള​വെ​ടു​പ്പു​ള്ള​വ​യാ​ണി​വ. ഇ​വ​യൊ​ന്നും കാ​ർ​ഷി​ക​വി​ള​ക​ളു​ടെ പ​ട്ടി​ക​യി​ൽ പോ​ലു​മി​ല്ല. പ​ഴ വ​ർ​ഗ​സ​സ്യ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് കേ​ര​ള​ത്തി​ൽ യാ​തൊ​രു പ​ദ്ധ​തി​ക​ളു​മി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ക്കു​ന്ന പ​ഴ​ങ്ങ​ൾ ഇ​വി​ടെ വി​റ്റ​ഴി​ക്കു​ന്നു​മു​ണ്ട്. റ​ന്പു​ട്ടാ​ൻ അ​ട​ക്ക​മു​ള്ള​വ​യു​ടെ വി​പ​ണി കേ​ര​ള​ത്തി​നു പു​റ​ത്താ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ ത​ട​സ​ങ്ങ​ൾ കാ​ര​ണം ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു ക​ച്ച​വ​ട​ക്കാ​രെ​ത്തി​ല്ലെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​ർ​ക്കു​ണ്ട്.
ഇ​വ വി​റ്റ​ഴി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​ന്ന​ലെ കൂ​ടി​യ ജി​ല്ലാ വി​ക​സ​ന​സ​മി​തി​യി​ൽ താ​ൻ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​താ​യി ഡി.​കെ. ജോ​ണ്‍ പ​റ​ഞ്ഞു. റ​ബ​ർ മേ​ഖ​ല​യെ ത​ക​ർ​ച്ച​യി​ലെ​ത്തി​ച്ച​തി​നു പി​ന്നി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് പ​ങ്കു​ണ്ട്. ലാ​റ്റെ​ക്സ് കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ സം​സ്ഥാ​ന പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. കി​ലോ​ഗ്രാ​മി​ന് 72 രൂ​പ​യ്ക്ക് വി​ൽ​പ​ന ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ലൂ​ടെ വി​പ​ണി വി​ല ത​ന്നെ ഇ​ടി​യും. റ​ബ​ർ ഇ​റ​ക്കു​മ​തി നി​ർ​ത്തി​വ​യ്ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.