വി​മാ​ന​ങ്ങ​ളി​ൽ 78 പേ​ർ കൂ​ടി ജി​ല്ല​യി​ൽ, ഇ​തു​വ​രെ എ​ത്തി​യ​ത് 1187 പ്ര​വാ​സി​ക​ൾ
Thursday, June 4, 2020 9:46 PM IST
പ​ത്ത​നം​തി​ട്ട: കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി അ​ഞ്ചു വി​മാ​ന​ങ്ങ​ളി​ല്‍ ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 78 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ 24 പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 53 പേ​ര്‍ വീ​ടു​ക​ളി​ലും ഒ​രാ​ള്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. ദ​മാം - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ എ​ത്തി​യ അ​ഞ്ചു പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും മൂ​ന്നു പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ദു​ബാ​യ് - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ ജി​ല്ല​ക്കാ​രാ​യ ആ​റു പേ​രാ​ണു എ​ത്തി​യ​ത്. ഇ​വ​രി​ല്‍ ഒ​രാ​ള്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലും അ​ഞ്ചു​പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. അ​ബു​ദാ​ബി - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ എ​ത്തി​യ നാ​ലു​പേ​രും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.
ദോ​ഹ-​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ ജി​ല്ല​ക്കാ​രാ​യ 26 പേ​രാ​ണെ​ത്തി​യ​ത്. ഇ​വ​രി​ല്‍ അ​ഞ്ചു​പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 20 പേ​രെ വീ​ടു​ക​ളി​ലും ഒ​രാ​ളെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. അ​ബു​ദാ​ബി-​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ ജി​ല്ല​ക്കാ​രാ​യ 34 പേ​രാ​ണെ​ത്തി​യ​ത്. ഇ​വ​രി​ല്‍ ഒ​ന്പ​തു​പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും ര​ണ്ടു ഗ​ര്‍​ഭി​ണി അ​ട​ക്കം 25 പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. ഇ​തു​വ​രെ വി​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 103 പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1,187 പ്ര​വാ​സി​ക​ളാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്.

സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ 42 പേ​ര്‍​ കൂ​ടി

പ​ത്ത​നം​തി​ട്ട: ന്യൂ​ഡ​ല്‍​ഹി- തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 42 പേ​ര്‍​കൂ​ടി എ​ത്തി. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങി​യ ഇ​വ​രെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ച് നീ​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.