ഇരവിപേരൂരിൽ കോ​വി​ഡ് സേ​വ​ന​ത്തി​നാ​യി ‘ആ​ശാ​സാ​ഫി’ റോ​ബോ​ട്ടു​ക​ൾ
Monday, June 29, 2020 10:46 PM IST
ഇ​ര​വി​പേ​രൂ​ർ: കൈ​യി​ൽ ട്രേ​യും പി​ടി​ച്ച് സ​മ​യാ​സ​മ​യം മു​രു​ന്നും ഭ​ക്ഷ​ണ​വും വെ​ള്ള​വും ബെ​ഡ്ഷീ​റ്റു​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ മു​റി​യി​ലെ​ത്തി നി​റ​ചി​രി​യും സ​മ്മാ​നി​ച്ച് അ​വ​ര്‍ തി​രി​കെ പോ​കും. ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍​ക്ക് ഡോ​ക്ട​റെ​യോ വീ​ട്ടു​കാ​രേ​യോ കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം പ​റ​ഞ്ഞാ​ല്‍ ഞൊ​ടി​യി​ട​യി​ല്‍ വീ​ഡി​യോ കോ​ളി​ലൂ​ടെ അ​വ​രെ​യും അ​ടു​ത്തെ​ത്തി​ക്കും. നാ​ല​ടി പൊ​ക്കം മാ​ത്ര​മു​ള്ള ഇ​ത്തി​രി കു​ഞ്ഞ​ന്‍ റോ​ബോ​ട്ട് 'ന​ഴ്‌​സു​മാ​ര്‍' ചെ​യ്തു​ന​ല്‍​കു​ന്ന സേ​വ​ന​ങ്ങ​ളാ​ണി​ത്. ഇ​ര​വി​പേ​രൂ​ര്‍ കൊ​ട്ട​യ്ക്കാ​ട് ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച ഒ​ന്നാം​നി​ര കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ്'​ആ​ശ സാ​ഫി ' എ​ന്ന് പേ​രു​ള്ള ര​ണ്ടു റോ​ബോ​ട്ടു​ക​ളു​ടെ സേ​വ​നം ല​ഭി​ക്കു​ക. ആ​രോ​ഗ്യ​രം​ഗ​ത്ത് ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന നി​സ്വാ​ര്‍​ഥ സേ​വ​ന​ത്തി​നു​ന​ല്‍​കു​ന്ന ആ​ദ​ര സൂ​ച​ക​മാ​യി​ട്ടാ​ണ് റോ​ബോ​ട്ടു​ക​ള്‍​ക്ക് ആ​ശ എ​ന്ന് പേ​രി​ട്ട​ത്.

ഇ​ര​വി​പേ​രൂ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. നി​ല​വി​ൽ റാ​ന്നി, പ​ന്ത​ളം കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് രോ​ഗി​ക​ളു​ള്ള​ത്. ഇ​വി​ടെ തി​ര​ക്ക് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഇ​ര​വി​പേ​രൂ​രി​ലേ​ക്ക് രോ​ഗി​ക​ളെ മാ​റ്റും.

ഒ​രേ​സ​മ​യം(​ഒ​രു മ​ണി​ക്കൂ​റി​ല്‍) ഒ​രു റോ​ബോ​ട്ടി​ന് നാ​ലു മു​റി​ക​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും. കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ ര​ണ്ടു നി​ല​ക​ളി​ലാ​യി 40 മു​റി​ക​ളാ​ണു​ള്ള​ത്. മ​രു​ന്നും ഭ​ക്ഷ​ണ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ എ​ത്തി​ക്കു​ക മാ​ത്ര​മ​ല്ല ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​ക്കും ഡി​എം​ഒ അ​ട​ക്ക​മു​ള്ള മ​റ്റ് നാ​ല് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഒ​രേ​സ​മ​യം രോ​ഗി​യെ ക​ണ്ട് ആ​ശ​വി​നി​മ​യം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഈ ​റോ​ബോ​ട്ടി​ലു​ണ്ട്. റോ​ബോ​ട്ടു​ക​ളി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സ്‌​ക്രീ​നി​ലൂ​ടെ ഇ​ത് സാ​ധി​ക്കും. 15 മീ​റ്റ​ര്‍ ദൂ​ര​ത്തു നി​ന്നു​വ​രെ ഇ​വ​യെ നി​യ​ന്ത്രി​ക്കാം. എ​ട്ടു കി​ലോ​ഗ്രാം വ​രെ ഭാ​ര​മു​ള്ള വ​സ്തു​ക്ക​ള്‍ ഇ​വ​ര്‍​ക്ക് എ​ടു​ക്കാ​ന്‍ ക​ഴി​യും.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​കും ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കൂ​ടാ​തെ രോ​ഗി​ക്ക് ന​ല്‌​കേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ റോ​ബോ​ട്ടി​ലൂ​ടെ ന​ല്‍​കാ​നും സാ​ധി​ക്കും.

റോ​ബോ​ട്ടു​ക​ളു​ടെ ഡെ​മോ​ണ്‍​സ്‌​ട്രേ​ഷ​ന്‍ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. വ​ള്ളം​കു​ളം നാ​ഷ​ണ​ല്‍ ഹൈ​സ്‌​കൂ​ളി​ലെ അ​ഡ​ല്‍ ലാ​ബി​ല്‍ നി​ര്‍​മി​ച്ച റോ​ബോ​ട്ടു​ക​ളെ തി​രു​ച്ചി​റ​പ്പ​ള്ളി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രൊ​പ്പ​ല്ല​ര്‍ ടെ​ക്‌​നോ​ള​ജി ഗ്രൂ​പ്പാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍. ഷീ​ജ വീ​ഡി​യോ​കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സൂ​യ ദേ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജീ​വ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​കെ ഓ​മ​ന​ക്കു​ട്ട​ന്‍, സാ​ബു ച​ക്കും​മൂ​ട്ടി​ല്‍, സാ​ലി ജേ​ക്ക​ബ്, ജ​യ​പാ​ല​ന്‍, പ്ര​സ​ന്ന​കു​മാ​ര്‍, സെ​ക്ര​ട്ട​റി സു​ജ​കു​മാ​രി, ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല​യു​ള്ള മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ​ക്ട​ര്‍ പി. ​ശ്രീ​കാ​ന്ത്, നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ എ​ച്ച്എം ആ​ര്‍. ആ​ശാ​ല​ത, നാ​ഷ​ണ​ല്‍ ഹൈ​സ്‌​കൂ​ള്‍ ടെ​ക്‌​നി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ എം.​ജ​യ​ന്‍, പ്രൊ​പ്പ​ല്ല​ര്‍ ടെ​ക്‌​നി​ക്ക​ല്‍ ടീം ​അം​ഗ​ങ്ങ​ള്‍ മു​ബീ​ന്‍ റ​ഹ്‌​മാ​ന്‍, ഫി​ലി​പ്പ് സാ​മു​വ​ല്‍ ജോ​സ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.