പ​ത്ത​നം​തി​ട്ട​യി​ൽ 13 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Monday, June 29, 2020 10:46 PM IST
രോ​ഗ​മു​ക്തി നി​ര​ക്ക് 36 ശ​ത​മാ​നം മാ​ത്രം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ര​ട​ക്കം 13 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 289 ആ​യി. നി​ല​വി​ൽ 184 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.
ഇ​തേ​വ​രെ 104 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​ത് 36 ശ​ത​മാ​ന​മാ​ണ്. സം​സ്ഥാ​ന ശ​രാ​ശ​രി​യേ​ക്കാ​ൾ ജി​ല്ല​യി​ൽ രോ​ഗ​മു​ക്തി പി​ന്നി​ലാ​ണ്. ഇ​ന്ന​ലെ ജി​ല്ല​യി​ൽ ആ​ർ​ക്കും രോ​ഗ​മു​ക്തി​യി​ല്ല. രോ​ഗി​ക​ളാ​യ​വ​രു​ടെ 63.66 ശ​ത​മാ​ന​വും ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.
കോ​വി​ഡ് പ്രൊ​ട്ട​ക്കോ​ൾ പാ​ലി​ച്ച് ആ​ദ്യ ഏ​ഴു​ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ജി​ല്ല​യി​ൽ രോ​ഗി​ക​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര​ണം കൊ​ണ്ടു​ത​ന്നെ രോ​ഗ​മു​ക്തി വൈ​കു​ന്നു​ണ്ട്. തു​ട​ർ​ച്ച​യാ​യ ര​ണ്ടു​ഫ​ലം നെ​ഗ​റ്റീ​വാ​യെ​ങ്കി​ൽ മാ​ത്ര​മേ ആ​ശു​പ​ത്രി വി​ടാ​ൻ അ​നു​വ​ദി​ക്കു​ക​യു​മു​ള്ളൂ.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ എ​ട്ടു​പേ​ർ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും അ​ഞ്ചു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
ക​ഴി​ഞ്ഞ നാ​ലി​ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നെ​ത്തി​യ അ​മ്മ​യും മ​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​പെ​ടു​ന്നു.
തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ മാ​താ​വ് (46), മ​ക​ൻ (21) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കാ​റി​ൽ നാ​ട്ടി​ലേ​ക്കെ​ത്തി​യ കു​ടും​ബ​മാ​ണി​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തി​ട്ടു​ണ്ട്.
ക്വാ​റ​ന്‍റൈൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും സ​ർ​വൈ​ല​ൻ​സ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്ര​വ​പ​രി​ശോ​ധ​ന ന​ട​ന്ന​ത്.
ക​ഴി​ഞ്ഞ 12 ന് ​ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ കൊ​ടു​മ​ണ്‍, അ​ങ്ങാ​ടി​ക്ക​ൽ സൗ​ത്ത് സ്വ​ദേ​ശി (53), 17 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നും വ​ന്ന കോ​ന്നി, പ്ര​മാ​ടം സ്വ​ദേ​ശി (27), 15 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നു​മെ​ത്തി​യ തേ​ക്കു​തോ​ട് സ്വ​ദേ​ശി​നി (29), 15 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ പ്ര​മാ​ടം, ഇ​ള​ക്കൊ​ള​ളൂ​ർ സ്വ​ദേ​ശി​നി (28), 13ന് ​കു​വൈ​റ്റി​ൽ നി​ന്നും വ​ന്ന മ​ല്ല​പ്പു​ഴ​ശേ​രി, ആ​റ·ു​ള സ്വ​ദേ​ശി (28), 15ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും വ​ന്ന ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി​നി (25), 23ന് ​ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ പ​ന്ത​ളം-​തെ​ക്കേ​ക്ക​ര സ്വ​ദേ​ശി (51), 24ന് ​മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ പെ​രി​ങ്ങ​ര സ്വ​ദേ​ശി (28), 24ന് ​ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ കൊ​ടു​മ​ണ്‍, അ​ങ്ങാ​ടി​ക്ക​ൽ നോ​ർ​ത്ത് സ്വ​ദേ​ശി (44), 20 ന് ​സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ ചെ​റു​കോ​ൽ, വ​യ​ലാ​ത്ത​ല സ്വ​ദേ​ശി​നി (32), 26ന് ​കു​വൈ​റ്റി​ൽ നി​ന്നു​മെ​ത്തി​യ അ​യി​രൂ​ർ സ്വ​ദേ​ശി (44) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ അ​യി​രൂ​ർ സ്വ​ദേ​ശി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.