കോ​വി​ഡ്: നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി
Monday, June 29, 2020 10:46 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍.
രോ​ഗ​ബാ​ധ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ലം​ഘ​ന​ങ്ങ​ളു​ടെ ഗൗ​ര​വ​മ​നു​സ​രി​ച്ച് പി​ഴ​യീ​ടാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പി​ഴ 10000 രൂ​പ വ​രെ​യാ​കാം. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ത​ട​വു​ശി​ക്ഷ. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം വി​ട്ട​യ​യ്ക്കു​ക​യും, കേ​സ് കോ​ട​തി​യി​ൽ ചാ​ർ​ജ് ചെ​യ്യു​ക​യും ചെ​യ്യും.
ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​ള്ള ഒ​ത്തു​ചേ​ര​ൽ, അ​ധി​ക​യാ​ത്ര​ക്കാ​രു​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര, രാ​ത്രി ഒ​ന്പ​തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങു​ക, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ശു​ചി​ത്വ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക, ക​ട​ക​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ അ​ധി​കം ആ​ളു​ക​ളെ ക​യ​റ്റു​ക, മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ക തു​ട​ങ്ങി​യ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ക്കും.
‌വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രും മു​ഖാ​വ​ര​ണം നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. ക​ട​ക​ളി​ൽ ഒ​രു​സ​മ​യം അ​ഞ്ചു പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. വ​ലി​യ ക​ട​ക​ളാ​ണെ​ങ്കി​ൽ വി​സ്തീ​ർ​ണ​മ​നു​സ​രി​ച്ച് ഇ​ള​വു​ക​ൾ ഉ​ണ്ടാ​കാം.
പൊ​തു​ഗ​താ​ഗ​ത​മാ​ർ​ഗ​ങ്ങ​ൾ അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തും മ​റ്റും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു​വ​രു​ന്നു. ഇ​ന്ന​ലെ 21 കേ​സു​ക​ളെ​ടു​ത്തു. 31 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ഒ​ന്പ​തു വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 69 പേ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.