ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, June 30, 2020 10:36 PM IST
അ​ടൂ​ർ: മ​രു​തി​മു​ട് സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ന്‍റെ കു​രി​ശി​ൻ​മൂ​ടി​നു സ​മീ​പം ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ, ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടു കൂ​ടി കു​രി​ശി​ൻ​മൂ​ട്ടി​ൽ മെ​ഴു​കു​തി​രി ക​ത്തി​ക്കാ​ൻ എ​ത്തി​യ സ​മീ​പ​ത്തെ വ്യാ​പാ​രി​യാ​ണ് കു​ഞ്ഞി​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​ട​വ​ക വി​കാ​രി​യെ അ​റി​യി​ച്ചു. വി​കാ​രി അ​ടൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​ന് തു​ട​ർ​ന്നു പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കു​ഞ്ഞി​നെ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു​വേ​ണ്ടി വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ.​എ​ൻ.​മോ​ഹ​ൻ​കു​മാ​ർ പോ​ലീ​സി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. പോ​ലീ​സ് കേ​സെ​ടു​ത്ത് തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്തും.

പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍: വൈ​ദ്യ​പ​രി​ശോ​ധ​ന നാ​ളെ

പ​ത്ത​നം​തി​ട്ട: കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​ന്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ത​സ്തി​ക​യി​ലേ​ക്ക് ജി​ല്ലാ പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍റെ PTA II(I)167/2018 പ്ര​കാ​ര​മു​ള്ള അ​ഡ്വൈ​സ് ല​ഭി​ച്ച ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന നാ​ളെ കെ​എ​പി മൂ​ന്ന് ആ​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം രാ​വി​ലെ എ​ട്ടി​ന് ഹാ​ജ​രാ​ക​ണം. ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ര്‍ 04734 217172 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.