റേ​ഷ​ന്‍ കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ ഓ​ണ്‍​ലൈ​നി​ലൂ​ടെ
Tuesday, June 30, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് സം​ബ​ന്ധ​മാ​യ അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖാ​ന്ത​ര​മോ സി​റ്റി​സ​ണ്‍ ലോ​ഗി​ന്‍ മു​ഖേ​ന​യോ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു​വെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലെ ഫ്ര​ണ്ട് ഓ​ഫീ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഡ്രോ​പ്പ് ബോ​ക്‌​സി​ല്‍ നി​ക്ഷേ​പി​ക്ക​ണം. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും ടെ​ലി​ഫോ​ണി​ല്‍ കൂ​ടി അ​റി​യി​ച്ച് ഓ​ഫീ​സി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി ടോ​ക്ക​ണ്‍ സ​മ്പ്ര​ദാ​യം ഏ​ര്‍​പ്പെ​ടു​ത്തും. അ​പേ​ക്ഷ​ക​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.