സ്വ​പ്നം പൂ​വ​ണി​യും​മു​ന്പേ അ​ഖി​ൽ മ​ട​ങ്ങി, കു​റ്റാ​രോ​പി​ത​ർ എ​സ്എ​സ്എ​ൽ​സി ക​ട​ന്നു
Tuesday, June 30, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് കൂ​ട്ടു​കാ​ർ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് സു​ധീ​ഷ് ഭ​വ​നി​ൽ സു​ധീ​ഷ് - മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഖി​ലി (16) വി​ജ​യി​ക​ളു​ടെ പ​ട്ടി​ക​യി​ൽ സ്ഥാ​ന​മി​ല്ല. ര​ണ്ട് പ​രീ​ക്ഷ​ക​ൾ അ​വ​ശേ​ഷി​ക്കു​ന്പോ​ഴാ​ണ് അ​ഖി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. മാ​ർ​ക്ക് ലി​സ്റ്റി​ൽ എ​ഴു​തി​യ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക്കാ​നു​മാ​യി​ട്ടു​ണ്ട്. പ​രീ​ക്ഷ ന​ന്നാ​യി എ​ഴു​തി വി​ജ​യി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് അ​ഖി​ൽ പ​ഠി​ച്ചി​രു​ന്ന​ത്.
മേ​യ് അ​വ​സാ​നം ന​ട​ന്ന ക​ണ​ക്ക്, കെ​മി​സ്ട്രി, ഫി​സി​ക്സ് പ​രീ​ക്ഷ​ക​ൾ അ​ഖി​ലി​ന് എ​ഴു​താ​നാ​യി​ല്ല. കൈ​പ്പ​ട്ടൂ​ർ സെ​ന്‍റ ജോ​ർ​ജ് മൗ​ണ്ട് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.
അ​ഖി​ലി​ന്‍റെ കൊ​ലാ​പാ​ത​ക​ക്കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ ര​ണ്ടു​പേ​രും വി​ജ​യി​ച്ചു. ഒ​ന്പ​താം​ക്ലാ​സു​വ​രെ കൈ​പ്പ​ട്ടൂ​ർ സ്കൂ​ളി​ൽ അ​ഖി​ലി​നൊ​പ്പം പ​ഠി​ച്ചി​രു​ന്ന ഇ​വ​ർ പ​ത്തി​ലെ​ത്തി​യ​പ്പോ​ൾ അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് എ​സ്എ​ൻ​വി​എ​ച്ച്എ​സി​ലേ​ക്കു മാ​റി​യി​രു​ന്നു. അ​ങ്ങാ​ടി​ക്ക​ൽ സ്കൂ​ളി​നു സ​മീ​പം ക​ദ​ളി​വ​നം വീ​ടി​നോ​ടു ചേ​ർ​ന്ന റ​ബ​ർ തോ​ട്ട​ത്തി​ൽ ഏ​പ്രി​ൽ 21 നാ​യി​രു​ന്നു കൊ​ല​പാ​ത​കം. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു പ​റ​യു​ന്നു. വി​ജ​ന​മാ​യ പ​റ​ന്പി​ൽ സ​മ​പ്രാ​യ​ക്കാ​രാ​യ ഇ​രു​വ​രും ചേ​ർ​ന്ന് ആ​ദ്യം അ​ഖി​ലി​നെ ക​ല്ലെ​റി​ഞ്ഞു വീ​ഴ്ത്തി​യ ശേ​ഷം സ​മീ​പ​ത്തു കി​ട​ന്ന മ​ഴു ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​റ്റാ​രോ​പി​ത​ർ​ക്ക് ജു​വ​നൈ​ൽ കോ​ട​തി എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​ൻ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.