ഭി​ന്ന​ശേ​ഷി​യെ അ​തി​ജീ​വി​ച്ച് ക്രി​സ്റ്റി​മോ​ൾ​ക്ക് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ജ​യം
Thursday, July 2, 2020 10:23 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ദൈ​​വ​​പ​​രി​​പാ​​ല​​ന ഭ​​വ​​ന്‍റെ ത​​ണ​​ലി​​ൽ ക്രി​​സ്റ്റി​​മോ​​ൾ ഭി​​ന്ന​​ശേ​​ഷി​​യെ അ​​തി​​ജീ​​വി​​ച്ച് എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യി​​ൽ വി​​ജ​​യം നേ​​ടി. ക്രി​​സ്റ്റി​​മോ​​ളെ പ​​രി​​പാ​​ലി​​ച്ച ദൈ​​വ​​പ​​രി​​പാ​​ല​​ന ഭ​​വ​​നി​​ലെ സി​​സ്റ്റേ​​ഴ്സി​​നും പ​​ഠി​​പ്പി​​ച്ച കു​​ന്ന​​ന്താ​​നം എ​​ൻ​​എ​​സ്എ​​സ് സ്കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​ർ​​ക്കും അ​​ഭി​​മാ​​നം. ജ​​നി​​ച്ച് ദി​​വ​​സ​​ങ്ങ​​ൾ​​മാ​​ത്രം പ്രാ​​യ​​മു​​ള്ള​​പ്പോ​​ഴാ​​ണ് ക്രി​​സ്റ്റി​​മോ​​ൾ കു​​ന്ന​​ന്താ​​നം ദൈ​​വ​​പ​​രി​​പാ​​ല​​ന ഭ​​വ​​ന്‍റെ സ്ഥാ​​പ​​ക​​യാ​​യ മ​​ദ​​ർ മേ​​രി ലി​​റ്റി​​യു​​ടെ കൈ​​ക​​ളി​​ലെ​​ത്തി​​യ​​ത്. ശാ​​രീ​​രി​​ക വൈ​​ക​​ല്യ​​ങ്ങ​​ൾ മൂ​​ലം വീ​​ട്ടി​​ൽ സം​​ര​​ക്ഷി​​ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടാ​​യ​​തി​​നാ​​ൽ മാ​​താ​​പി​​താ​​ക്ക​​ൾ കു​​ട്ടി​​യെ സ്ഥാ​​പ​​ന​​ത്തി​​ലേ​​ൽ​​പ്പി​​ച്ച് മ​​ട​​ങ്ങി. പി​​ന്നീ​​ടൊ​​രി​​ക്ക​​ലും ഇ​​വ​​ർ കു​​ട്ടി​​യെ തേ​​ടി എ​​ത്തി​​യി​​ട്ടി​​ല്ല.
ദൈ​​വ​​പ​​രി​​പാ​​ല​​ന​​ഭ​​വ​​നി​​ലെ സി​​സ്റ്റേ​​ഴ്സാ​​ണ് ഇ​​വ​​ൾ​​ക്ക് ക്രി​​സ്റ്റി​​മോ​​ൾ എ​​ന്ന പേ​​രു ന​​ൽ​​കി വ​​ള​​ർ​​ത്തി​​യ​​ത്. കൊ​​ച്ചു​​നാ​​ൾ​​മു​​ത​​ൽ ഹൃ​​ദ​​യ, ശ്വാ​​സ​​കോ​​ശ രോ​​ഗ​​ബാ​​ധി​​ത​​യാ​​യി​​രു​​ന്ന ക്രി​​സ്റ്റി​​മോ​​ൾ​​ക്ക് രോ​​ഗ​​പ്ര​​തി​​രോ​​ധ​​ശേ​​ഷി കു​​റ​​വാ​​യി​​രു​​ന്നു. അ​​ധി​​ക​​നാ​​ൾ ജീ​​വി​​ക്കി​​ല്ലെ​​ന്നാ​​ണ് ഡോ​​ക്ട​​ർ​​മാ​​ർ പ​​റ​​ഞ്ഞി​​രു​​ന്ന​​ത്. വ​​ള​​ഞ്ഞ കാ​​ലു​​ക​​ളും നെ​​ഞ്ചി​​ലും പു​​റ​​ത്തും വ​​ലി​​യ മു​​ഴ​​ക​​ളു​​മു​​ള്ള, നി​​വ​​ർ​​ന്നി​​രി​​ക്കാ​​നോ നി​​ൽ​​ക്കാ​​നോ സാ​​ധി​​ക്കാ​​ത്ത ക്രി​​സ്റ്റി​​മോ​​ൾ​​ക്ക് സ്നേ​​ഹ​​വും ക​​രു​​ത​​ലു​​മാ​​യ​​ത് ദൈ​​വ​​പ​​രി​​പാ​​ല​​ന ഭ​​വ​​നി​​ലെ സി​​സ്റ്റ​​ർ​​മാ​​ർ ആ​​യി​​രു​​ന്നു.
ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ​​യാ​​ണ് സം​​സാ​​ര​​ശേ​​ഷി ല​​ഭി​​ച്ച​​ത്. കേ​​ഴ്‌വിക്കു​​റ​​വു​​മു​​ണ്ട്. ദി​​വ​​സ​​വും ക്രി​​സ്റ്റി​​മോ​​ളെ സി​​സ്റ്റ​​ർ​​മാ​​രാ​​ണ് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ എ​​ൻ​​എ​​സ്എ​​സ് സ്കൂ​​ളി​​ൽ എ​​ത്തി​​ക്കു​​ക​​യും സ്കൂ​​ൾ ക​​ഴി​​യു​​ന്പോ​​ൾ തി​​രി​​കെ കൊ​​ണ്ടു​​പോ​​കു​​ക​​യും ചെ​​യ്തി​​രു​​ന്ന​​ത്.
ദൈ​​വ​​പ​​രി​​പാ​​ല​​ന ഭ​​വ​​നി​​ലെ ഗാ​​യ​​ക​​സം​​ഘാം​​ഗ​​മാ​​യ ക്രി​​സ്റ്റി​​മോ​​ൾ ഇ​​ല​​ക്ട്രോ​​ണി​​ക് വീ​​ൽ​​ചെ​​യ​​റി​​ലാ​​ണ് സ​​ഞ്ചാ​​രി​​ക്കു​​ന്ന​​ത്.