സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻധ​ർ​ണ ന​ട​ത്തി
Friday, July 3, 2020 10:31 PM IST
പ​ത്ത​നം​തി​ട്ട: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 200ൽ ​അ​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ൽ ദേ​ശീ​യ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ന്നു.
പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക,, അ​സം​ഘ​ടി​ത​മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 7500 രൂ​പ വീ​തം പ്ര​തി​മാ​സം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക, കോ​വി​ഡ് കാ​ല​ത്ത് വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന പ്ര​വാ​സി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക, സ്വ​കാ​ര്യ​വ​ത്ക​ര​ണ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ന്ന​ത്.
പ​ത്ത​നം​തി​ട്ട ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സീ​നു മു​ന്പി​ൽ എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​യു​സി​ഐ ജി​ല്ലാ​സെ​ക്ര​ട്ട​റി കെ.​ജി. അ​നി​ൽ കു​മാ​ർ, എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ബു ക​ണ്ണ​ങ്ക​ര, ബി. ​ഹ​രി​ദാ​സ്, രാ​ജേ​ഷ് ആ​ന​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല്ല​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സം​യു​ക്ത ട്രേ​ഡ് യു​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല്ല​പ്പ​ള്ളി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ.​ഡി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​ഐ​ടി​യു മ​ല്ല​പ്പ​ള്ളി ഏ​രി​യ ക​മ്മ​റ്റി അം​ഗം ആ​ർ. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ധു പു​ന്നാ​നി, സ​ജി തോ​ട്ട​ത്തി​മ​ല​യി​ൽ, മോ​നി ഇ​രു​മേ​ട, സി ​ത​ങ്ക​പ്പ​ൻ, ഷി​ബു പാ​റ​ടി​യി​ൽ, മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.