സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ പ​ദ്ധ​തി ഏ​ഴി​ന് സ​മാ​പി​ക്കും
Saturday, July 4, 2020 10:27 PM IST
തി​രു​വ​ല്ല: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ബി​പി​എ​ല്‍ കു​ടും​ബ​ത്തി​ല്‍​പെ​ട്ട രോ​ഗി​ക​ള്‍​ക്ക് 2020 ഏ​പ്രി​ല്‍ ഏ​ഴു മു​ത​ല്‍ സ്പോ​ണ്‍​സ​ര്‍​മാ​ര്‍ മു​ഖേ​ന ന​ല്‍​കി വ​ന്നി​രു​ന്ന മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം ഏ​ഴി​ന് സ​മാ​പി​ക്കു​മെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​റി​യി​ച്ചു.

മ​രു​ന്നു​ക​ള്‍ ആ​വ​ശ്യ​മു​ള്ള ബി​പി​എ​ല്‍ രോ​ഗി​ക​ള്‍ റേ​ഷ​ന്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി​യും, ഡോ​ക്ട​റു​ടെ 2020 ലെ ​പ്രി​സ്‌​ക്രി​പ്ഷ​നും നാ​ലി​നു മു​ന്പാ​യി തി​രു​വ​ല്ല​യി​ലു​ള്ള എം​എ​ല്‍​എ ഓ​ഫീ​സി​ല്‍ എ​ത്തി​ക്ക​ണം. വൃ​ക്ക​രോ​ഗി​ക​ള്‍, ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​ര്‍, നേ​ര​ത്തേ ഈ ​പ​ദ്ധ​തി​യി​ല്‍ നി​ന്നും മ​രു​ന്ന് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി​രി​ക്കും മു​ന്‍​ഗ​ണ​ന.