സം​ഭ​ര​ണം കൃ​ത്യ​മാ​യി ന​ട​ത്താ​നാ​യെ​ന്ന് ജി​ല്ലാ പാ​ഡി ഓ​ഫീ​സ​ർ ‌
Monday, July 6, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡി​നോ​ട​നു​ബ​ന്ധി​ച്ച ലോ​ക്ക്ഡൗ​ൺ കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ൾ അ​തി​ജീ​വി​ച്ചാ​ണ് ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ നെ​ല്ല് സം​ഭ​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് ജി​ല്ലാ പാ​ഡി ഓ​ഫീ​സ​ർ എ​ൽ. മി​നി പ​റ​ഞ്ഞു. ‌
സം​ഭ​രി​ച്ച മു​ഴു​വ​ൻ നെ​ല്ലും കൃ​ത്യ​മാ​യി മി​ല്ലു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി. പ്രൈ​വ​റ്റ് മി​ല്ലു​ക​ളാ​ണ് സം​ഭ​ര​ണ​ത്തി​നു​ള്ള​ത്. ക​ർ​ഷ​ക​രു​ടെ പൂ​ർ​ണ​സ​ഹ​ക​ര​ണം ഇ​ത്ത​വ​ണ ല​ഭി​ച്ചു. കൊ​യ്തെ​ടു​ത്ത നെ​ല്ല് ന​ഷ്ട​മാ​കാ​തെ സൂ​ക്ഷി​ക്കാ​നും ഇ​തു കൃ​ത്യ​മാ​യി മി​ല്ലു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നു​റ​പ്പാ​ക്കാ​നും ക​ർ​ഷ​ക​ർ ശ്ര​മി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്കു​പോ​ലും ക്ഷാ​മ​മു​ണ്ടാ​യി​രു​ന്ന കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. ‌
കൊ​യ്ത്തി​നു സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കു​ന്ന​തി​ലും വേ​ണ്ട​ത്ര സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ലും കൃ​ഷി​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ൽ സ​ഹ​ക​ര​ണം ല​ഭി​ച്ചു. സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നാ​യി. ക​ർ​ഷ​ക​ർ​ക്ക് സം​ഭ​ര​ണ​വി​ല ബാ​ങ്കു​ക​ൾ മു​ഖേ​ന ഉ​റ​പ്പാ​ക്കാ​നു​മാ​യി. ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഇ​ത്ത​വ​ണ മെ​ച്ച​പ്പെ​ട്ട വി​ള​വെ​ടു​പ്പു ത​ന്നെ​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കു​റ്റൂ​ർ, ക​വി​യൂ​ർ ഭാ​ഗ​ങ്ങ​ളി​ലെ ചി​ല പാ​ട​ങ്ങ​ളൊ​ഴി​കെ കൊ​യ്യാ​നാ​യി. അ​വി​ട​ങ്ങ​ളി​ൽ വി​ള​വ് താ​മ​സി​ച്ച​താ​ണ് ത​ട​സ​മാ​യ​ത്. വി​ള​വ് കൂ​ടി​യ ഉ​മ ഇ​ന​ത്തി​ൽ​പെ​ട്ട നെ​ല്ലാ​ണ് ക​ർ​ഷ​ക​ർ അ​വി​ട​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്ത​ത്. എ​ന്നാ​ൽ കാ​ല​വ​ർ​ഷം വേ​ഗ​ത്തി​ൽ എ​ത്തി​യ​തോ​ടെ പ​ല​യി​ട​ത്തും കൊ​യ്ത്തി​നു മു​ന്പേ വെ​ള്ളം ക‍​യ​റി ന​ശി​ച്ചി​ട്ടു​ണ്ട്. ‌