അ​ടൂ​ര്‍ താ​ലൂ​ക്ക്ത​ല ഓ​ണ്‍​ലൈ​ന്‍ അ​ദാ​ല​ത്തി​ൽ 15 പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം ‌
Monday, July 6, 2020 10:42 PM IST
അ​ടൂ​ർ: ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ന​ട​ത്തി​യ അ​ടൂ​ര്‍ താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ല്‍ 15 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചു.

ആ​കെ 26 പ​രാ​തി​ക​ളാ​ണ് ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്നും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച​ത്.

അ​ടൂ​ര്‍ താ​ലൂ​ക്കി​ലെ 12 അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ മു​ന്‍​കൂ​ട്ടി പ​രാ​തി ര​ജി​സ്ട്ര​ര്‍ ചെ​യ്ത​വ​ര്‍ ഹാ​ജ​രാ​യി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടു.‌

അ​ദാ​ല​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കാ​യി ല​ഭി​ച്ച​തി​ല്‍ ഭൂ​രി​ഭാ​ഗം പ​രാ​തി​ക​ളും വ​സ്തു സം​ബ​ന്ധ​മാ​യ പ​ട്ട​യം, പോ​ക്കു​വ​ര​വ് എ​ന്നി​വ​യാ​യി​രു​ന്നു.

റീ ​സ​ര്‍​വേ​യി​ല്‍ സം​ഭ​വി​ച്ച അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള​ള അ​പേ​ക്ഷ​ക​ള്‍, വി​വി​ധ ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍, ചി​കി​ത്സാ സ​ഹാ​യം, വീ​ടി​നു​ള​ള ധ​ന​സ​ഹാ​യം തു​ട​ങ്ങി​യ​വ​യാ​യി​യി​രു​ന്നു. ടി​വി, മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ​യു​ടെ അ​ഭാ​വ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്ക് സൗ​ക​ര്യം ല​ഭി​ക്കു​ന്നി​ല്ല,

അ​റ​വു​ശാ​ല​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്താ​ല്‍ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ​ശ​ല്യം വ​ര്‍​ധി​ക്കു​ന്നു തു​ട​ങ്ങി​യ പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് എ​ത്തി​യി​രു​ന്നു.‌

അ​ദാ​ല​ത്തി​ല്‍ എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, അ​ടൂ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ബീ​ന എ​സ്. ഹ​നീ​ഫ്, ദൂ​രേ​ഖാ ത​ഹ​സീ​ല്‍​ദാ​ര്‍ കെ. ​ ന​വീ​ന്‍ ബാ​ബു, ഡെ​പ്യൂ​ട്ടീ ത ​ഹ​സീ​ല്‍​ദാ​ര്‍ ഡി. ​അ​ജ​യ​കു​മാ​ര്‍, ഐ​ടി മി​ഷ​ന്‍ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ഷൈ​ന്‍ ജോ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ക്ഷ​യ സം​ രം​ഭ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌