ഉ​റ​വി​ട​മ​റി​യാ​ത്ത സ​ന്പ​ർ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു
Tuesday, July 7, 2020 10:44 PM IST
ജി​ല്ല​യി​ൽ 12 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്

പ​ത്ത​നം​തി​ട്ട: ഉ​റ​വി​ടം അ​റി​യാ​ത്ത സ​ന്പ​ർ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം ജി​ല്ല​യി​ൽ കൂ​ടു​ന്നു. ഇ​ന്ന​ലെ റാ​ന്നി​യി​ലെ ഒ​രു ഡോ​ക്ട​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തു​ൾ​പ്പെ​ടെ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 12. ഇ​തോ​ടെ ജി​ല്ല​യി​ൽ ജി​ല്ല​യി​ൽ 393 പേ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 177 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​ന്ന​ലെ അ​ഞ്ചു​പേ​ർ​ക്കു കൂ​ടി രോ​ഗ​മു​ക്തി ല​ഭി​ച്ച​തോ​ടെ ആ​ശു​പ​ത്രി വി​ട്ട​വ​രു​ടെ എ​ണ്ണം 215 ആ​യി.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​ണ് സ​ന്പ​ർ​ക്ക​രോ​ഗി. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​ന​മാ​ണ ജി​ല്ല​യി​ൽ ഉ​റ​വി​ട​മ​റി​യാ​ത്ത കേ​സ്. തി​ങ്ക​ളാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ൽ വി​ദ്യാ​ർ​ഥി നേ​താ​വാ​യ ബേ​ക്ക​റി ഉ​ട​മ​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ക​ഴി​ഞ്ഞ മൂ​ന്നി​ന് സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ നെ​ടു​മ​ണ്‍​കാ​വ് സ്വ​ദേ​ശി (57), ദ​മാ​മി​ൽ നി​ന്നെ​ത്തി​യ വ​ക​യാ​ർ സ്വ​ദേ​ശി (50) എ​ന്നി​വ​ർ ക​രി​പ്പൂ​ര് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തു​ക​യാ​യി​രു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ർ: ജൂ​ണ്‍ 14 ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ മെ​ഴു​വേ​ലി സ്വ​ദേ​ശി​നി (60), 18 ന് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​മെ​ത്തി​യ പ്ര​ക്കാ​നം സ്വ​ദേ​ശി​നി (54), 14 ന് ​ദോ​ഹ​യി​ൽ നി​ന്നും എ​ത്തി​യ കൂ​ട​ൽ സ്വ​ദേ​ശി (66), 18 ന് ​മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി (51), 18 ന് ​ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ പു​റ​മ​റ്റം സ്വ​ദേ​ശി (46), 16 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ പു​റ​മ​റ്റം സ്വ​ദേ​ശി (51), 19ന് ​മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ ഓ​ത​റ സ്വ​ദേ​ശി (28), ജൂ​ണ്‍ ആ​റി​ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ മേ​ലേ​വെ​ട്ടി​പ്രം സ്വ​ദേ​ശി (77), 19 ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ കീ​ക്കൊ​ഴൂ​ർ സ്വ​ദേ​ശി (40). ഇ​തി​ൽ മേ​ലെ​വെ​ട്ടി​പ്രം സ്വ​ദേ​ശി​യു​ടെ ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും ഭാ​ര്യ നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്ന​തി​നാ​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നി​ല​വി​ൽ രോ​ഗി​ക​ളാ​യ​വ​രി​ൽ 164 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി മേ​നാം​തോ​ട്ടം, പ​ന്ത​ളം അ​ർ​ച്ച​ന എ​ന്നി​ വി​ട​ങ്ങ​ളി​ലെ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ കോ​ട്ട​യം - ആ​റ്, തി​രു​വ​ന​ന്ത​പു​രം - മൂ​ന്ന്, മ​ഞ്ചേ​രി - മൂ​ന്ന് എ​ന്നി​ങ്ങ​നെ​യും ചി​കി​ത്സ​യി​ലു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ത​മി​ഴ്നാ​ട്ടി​ലാ​ണ്.

പ​രി​ശോ​ധ​ന​ക​ളും കൂ​ട്ടി, ഇ​ന്ന​ലെ അ​യ​ച്ച​ത് 346 സാ​ന്പി​ളു​ക​ൾ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണ​വും കൂ​ട്ടി. ഇ​ന്ന​ലെ 346 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ഇ​ന്നു മു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ക്കും.
ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ പ​നി​യോ മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ഉ​ള്ള​വ​രെ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം.

ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 16945 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ അ​യ​ച്ച 384 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

21 പേ​ർ കൂ​ടി ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ

പ​ത്ത​നം​തി​ട്ട: രോ​ഗി​ക​ളും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി 192 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 78, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 10, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഏ​ഴ്, റാ​ന്നി മേ​നാം​തോ​ട്ടം 63, പ​ന്ത​ളം അ​ർ​ച്ച​ന 24 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ​ത്തു​പേ​രു​മു​ണ്ട്. പു​തു​താ​യി 21 പേ​രെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.