സു​പ്രി​യ അ​നൂ​പി​ന് യു​ആ​ർ​എ​ഫ് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡ്
Wednesday, July 8, 2020 10:26 PM IST
തി​രു​വ​ല്ല: യൂ​ണി​വേ​ഴ്സ​ൽ റി​ക്കോ​ർ​ഡ് ഫോ​റം ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡി​ന് തി​രു​വ​ല്ല സ്വ​ദേ​ശി സു​പ്രി​യ അ​നൂ​പി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഗി​ന്ന​സ് സു​നി​ൽ ജോ​സ​ഫ്, ഗി​ന്ന​സ് സൗ​ദീ​പ് ചാ​റ്റ​ർ​ജി, ഏ​ഷ്യ​ൻ ജൂ​റി ഡോ. ​ജോ​ൺ​സ​ൺ വി. ​ഇ​ടി​ക്കു​ള എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് അ​വാ​ർ​ഡി​ന് സു​പ്രി​യ​യെ പ​രി​ഗ​ണി​ച്ച​ത്.
തി​രു​വ​ല്ല തു​ക​ല​ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന സു​പ്രി​യ ജോ​ളി സി​ൽ​ക്സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.ജോ​ലി ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം ആ​റി​നു വീ​ട്ടി​ലേ​ക്കു പോ​കാ​ൻ ഭ​ർ​ത്താ​വി​നെ കാ​ത്തു നി​ൽ​ക്കു​മ്പോ​ഴാ​ണ് ഒ​രു വ​യോ​ധി​ക​ൻ റോ​ഡി​ന്‍റെ ന​ടു​വി​ലൂ​ടെ ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ഉ​ട​നെ ഓ​ടി ചെ​ന്ന് അ​ദ്ദേ​ഹ​ത്തെ റോ​ഡ് വ​ക്കി​ലേ​ക്ക് മാ​റ്റി നി​ർ​ത്തി, ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കാ​നാ​യി വ​ന്ന​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഭ​ർ​ത്താ​വ് എ​ത്തി​യാ​ൽ ബൈ​ക്കി​ൽ അ​ദ്ദേ​ഹ​ത്തെ ബ​സ് സ്റ്റോ​പ്പി​ലെ​ത്തി​ക്കാ​നാ​ണ് സു​പ്രി​യ ആ​ലോ​ചി​ച്ച​ത്. എ​ന്നാ​ൽ ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​രു​ന്ന​തു ക​ണ്ട് കൈ​കാ​ട്ടി ബ​സ് കു​റ​ച്ചു മു​ന്പി​ലു​ള്ള സ്റ്റോ​പ്പി​ൽ നി​ർ​ത്തി. ക​ണ്ട​ക്ട​റോ​ട് ഇ​ദ്ദേ​ഹ​ത്തെ കൂ​ടി കൊ​ണ്ടു പോ​ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന് ഈ ​വ​യോ​ധി​ക​നെ കൈ​പി​ടി​ച്ച് ബ​സി​ന​രി​കി​ലെ​ത്തി​ച്ചു. ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​വും ല​ഭി​ച്ചു. ഈ ​രം​ഗ​മെ​ല്ലാം ആ​റ്റി​ൻ​ക​ര ബി​ൽ​ഡിം​ഗി​ലു​ള്ള ര​ണ്ടു കു​ട്ടി​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ത​ക​ഴി സ്വ​ദേ​ശി​യാ​ണ് സു​പ്രി​യ. ഭ​ർ​ത്താ​വ്: അ​നൂ​പ്.ആ​ല​പ്പു​ഴ ത​ക​ഴി സ്വ​ദേ​ശി​നി​യാ​യ സു​പ്രി​യ അ​നു​പി​നെ വി​വാ​ഹം ക​ഴി​ച്ച് തി​രു​വ​ല്ല ജോ​യ് ആ​ലു​ക്കാ​സ് - ജോ​ളി സി​ൽ​ക്സ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സു​പ്രി​യ പ​ങ്കാ​ളി​യാ​ണെ​ന്ന് ആ​ലു​ക്കാ​സ് തി​രു​വ​ല്ല മാ​ൾ മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൺ വി. ​റാ​ഫേ​ൽ, ടെ​ക്സ്റ്റ​യി​ൽ​സ് മാ​നേ​ജ​ർ വി​ജ​യ് പോ​ൾ എ​ന്നി​വ​ർ പ​റ​ഞ്ഞു.