ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണം
Thursday, July 9, 2020 10:08 PM IST
കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് രോ​ഗ വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ങ്ങ​ളി​ലേ​ക്ക് ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ ന​ട​ത്തേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കു​ന്ന​തി​നെ​പ്പ​റ്റി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്ക​ണ​മെ​ന്ന് ജ​ന​ശാ​ക്തീ​ക​ര​ണ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടി​യ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​ണ് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ പോ​കു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ത​ന്നെ​യു​മ​ല്ല സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത​യി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ രോ​ഗ​വ്യാ​പ​ന ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും താ​ഴെ​ത്ത​ട്ടി​ല്‍ നേ​തൃ​ത്വ​വും സം​യോ​ജ​ന​വും ന​ല്‍​കു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​സം​വി​ധാ​ന​ങ്ങ​ളൊ​ക്കെ അ​തി​ലേ​ക്ക് ശ്ര​ദ്ധ​പ​തി​ക്കു​മ്പോ​ള്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പാ​ളി​ച്ച പ​റ്റാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പു​തി​യ ഭ​ര​ണ സ​മി​തി വ​ന്നാ​ല്‍ കു​റ​ഞ്ഞ​ത് ആ​റു​മാ​സം​കൊ​ണ്ടു മാ​ത്ര​മേ കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യെ​ടു​ക്കാ​ന്‍ സാ​ധി​ക്കൂ. അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന പ​ല പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ത​ട​സം സൃ​ഷ്ടി​ക്കും​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​ത്ത​നം​തി​ട്ട ദി​ശ പ്ര​സി​ഡ​ന്‍റ് എം.​ബി. ദി​ലീ​പ് കു​മാ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജ​ന​ശാ​ക്തീ​ക​ര​ണ ഗ​വേ​ഷ​ണ കേ​ന്ദ്രം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. കെ. ​ബാ​ല​ന്‍, ശ്രേ​യ​സ് ഡ​വ​ല​പ്പ്‌​മെ​ന്‍റ് ആ​ൻ​ഡ് റി​സോ​ഴ്‌​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ ഉ​ണ്ണി​ത്താ​ന്‍, യു​വ​ജ​ന സ​ന്ന​ദ്ധ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ്, മ​ഹി​ളാ ചി​ന്ത​ന്‍ വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.