കോ​വി​ഡ് കേ​ന്ദ്ര​ത്തി​ലെ വോ​ള​ണ്ടി​യ​ർ​ ഉൾപ്പെടെ പ​ത്ത​നം​തി​ട്ട​യി​ൽ ഏ​ഴു​പേ​ർ​ കൂ​ടി പോസിറ്റീവ്
Thursday, July 9, 2020 10:13 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഏ​ഴു പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ ആ​റ·ു​ള കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന ഒ​രു വോ​ള​ണ്ടി​യ​റും ഉ​ൾ​പ്പെ​ടു​ന്നു.
നേ​ര​ത്തെ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​ക​യും പി​ന്നീ​ട് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത ഒ​രാ​ളു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ ലാ​ണ് വോ​ള​ണ്ടി​യ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നു വ്യ​ക്ത​മാ​യി.
ക​ഴി​ഞ്ഞ നാ​ലി​ന് എ​റ​ണാ​കു​ള​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ളെ ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​ യി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 408 ആ​യി. ഇ​ന്ന​ലെ ഏ​ഴു പേ​ർ​ക്കു രോ​ഗ​മു​ക്തി​യും ല​ഭി​ച്ചു. നി​ല​വി​ൽ 182 പേ​രാ​ണ ചി​കി​ത്സ​യി​ലു​ള്ള​ത്.
225 പേ​ർ​ക്ക് രോ​ഗ​മു​ക്തി നേ​ടാ​നാ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ: ക​ഴി​ഞ്ഞ ജൂ​ണ്‍ 23 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ അ​ടൂ​ർ, പ​ന്നി​വി​ഴ സ്വ​ദേ​ശി (23),ജൂ​ണ്‍ 24 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ സീ​ത​ത്തോ​ട് സ്വ​ദേ​ശി (30), ഒ​ന്പ​തി​ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​മെ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി (27), 20 ന് ​ദു​ബാ​യി​യി​ൽ നി​ന്നും എ​ത്തി​യ വാ​ഴ​മു​ട്ടം സ്വ​ദേ​ശി (40), 22 ന് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ ചി​റ്റാ​ർ സ്വ​ദേ​ശി​നി (27), എ​ട്ടി​ന് സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി (50).
ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 170 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി മേ​നാം​തോ​ട്ടം, പ​ന്ത​ളം അ​ർ​ച്ച​ന കോ​വി​ഡ് ഒ​ന്നാം​നി​ര ആ​ശു​പ​ത്രി​ക​ളി​ലാ​യും ചി​കി​ത്സ​യി​ലാ​ണ്. 12 പേ​ർ കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലാ​ണ്.

ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 207 പേ​ർ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി 207 പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 77, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 11, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 10, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 70, പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 25 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 14 പേ​ർ ഐ​സൊ​ലേ​ഷ​നി​ൽ ഉ​ണ്ട്. ഇ​ന്ന​ലെ പു​തു​താ​യി 22 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 775 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

പ​ത്ത​നം​തി​ട്ട: വി​വി​ധ പോ​സി​റ്റീ​വ് കേ​സു​ക​ളി​ലാ​യി ജി​ല്ല​യി​ൽ 775 സ​ന്പ​ർ​ക്ക​ക്കാ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2660 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2300 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
മൊ​ത്തം 5735 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 135 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1504 പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ നി​ന്ന് ഇ​ന്ന​ലെ 236 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 17526 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്.1219 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.