സ​ർ​ക്കാ​രു​ക​ളു​ടെ അ​ലം​ഭാ​വം പ്ര​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി: സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ‌
Friday, July 10, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​ത്തി​നും ലോ​ക്ക് ഡൗ​ണി​നും മു​മ്പേ ആ​വ​ശ്യ​ത്തി​ന് സ​മ​യം ല​ഭി​ച്ചി​ട്ടും യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വാ​സി​ക​ളെ നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കാ​ട്ടി​യ അ​ലം​ഭാ​വ​വും മെ​ല്ല​പ്പോ​ക്കും പ്ര​വാ​സി​ക​ളു​ടെ കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണ സം​ഖ്യ വ​ർ​ധി​പ്പി​ക്കു​ക​യും ദു​രി​ത​ത്തി​ലാ​ക്കു​ക​യും ചെ​യ്ത​താ​യി പ്ര​വാ​സി കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം. പ്ര​വാ​സി കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഓ​മ​ല്ലൂ​ർ റോ​സ് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി ര​ക്ഷാ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ലി​ജോ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു പാ​റ​ക്ക​ൽ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, റെ​നീ​സ് മു​ഹ​മ്മ​ദ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ. വ​ർ​ഗീ​സ്, റോ​യി മു​ള്ള​നി​ക്കാ​ട്, ഷി​ജോ വാ​ഴ​മു​ട്ടം, വി​ജ​യ് ഇ​ന്ദു​ചൂ​ഡ​ൻ, പ്ര​ദീ​പ് ഓ​മ​ല്ലൂ​ർ, ബി​നു​മോ​ളേ​ത്ത്, ജി​ത്ത് ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌