പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗ​വ്യാ​പ​ന തീ​വ്ര​ത​,25 പേ​രി​ൽ നി​ന്ന് നാ​ലു​പേ​ർ​കോവിഡ് പോസിറ്റീവ്
Friday, July 10, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ കു​ല​ശേ​ഖ​ര​പ​തി ഭാ​ഗ​ത്തു രോ​ഗ​വ്യാ​പ​ന​ത്തോ​ത് കൂ​ടി​യ നി​ര​ക്കി​ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​ന്ന​ലെ കു​ന്പ​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ന്‍റി​ജെ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ന്പ​ർ​ക്ക​രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.ആ​ദ്യ​മാ​യി പ​രി​ശോ​ധി​ച്ച 25 പേ​രി​ൽ നി​ന്നാ​ണ് നാ​ലു​പേ​ർ പോ​സി​റ്റീ​വാ​യ​ത്. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ തെ​ര​ഞ്ഞ് ആ​ദ്യം പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടു കു​റെ​പ്പേ​രെ കൂ​ടി പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ലും പോ​സി​റ്റീ​വ് കേ​സു​ക​ളു​ള്ള​താ​യി പ​റ​യു​ന്നു. സ്ഥി​രീ​ക​രി​ച്ച പ​ട്ടി​ക ഇ​ന്നു മാ​ത്ര​മേ പു​റ​ത്തു​വി​ടു​ക​യു​ള്ളൂ. രോ​ഗ​വ്യാ​പ​ന​ത്തോ​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ഈ ​മേ​ഖ​ല അ​ട​ച്ചി​ട്ടു​ള്ള​തി​നാ​ൽ പു​റ​ത്തേ​ക്കു​ള്ള വ്യാ​പ​നം ത​ട​യാ​നാ​ണ് ശ്ര​മം.ആ​ന്‍റി​ജെ​ൻ പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രും.
ജി​ല്ല​യി​ലേ​ക്ക് 1000 പ​രി​ശോ​ധ​നാ കി​റ്റു​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ലൂ​ടെ​യു​ള്ള സ്ര​വ സാ​ന്പി​ൾ ഫ​ലം വ​ള​രെ വേ​ഗം അ​റി​യാ​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​ന്ന പോ​സി​റ്റീ​വ് കേ​സു​ക​ൾ കോ​വി​ഡെ​ന്ന് പൂ​ർ​ണ​മാ​യി ഉ​റ​പ്പി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ നെ​ഗ​റ്റീ​വ് ഫ​ല​ങ്ങ​ളി​ൽ സ്ര​വ സാ​ന്പി​ളു​ക​ൾ തി​രു​വ​ന​ന്ത​പു​രം ലാ​ബി​ലേ​ക്ക് അ​യ​ച്ച് വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.
കൂ​ടാ​തെ പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ സ്ര​വം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ശേ​ഖ​രി​ച്ച് ലാ​ബി​ലേ​ക്ക് അ​യ​യ്ക്കു​ന്നു​മു​ണ്ട്.