തെ​ക്കേ​മ​ല​യി​ൽ സോ​ളാ​ർ ട്രാ​ഫി​ക്ക് സി​ഗ്‌​ന​ൽ നിർമാണം ആരംഭിച്ചു ‌
Saturday, July 11, 2020 10:14 PM IST
കോ​ഴ​ഞ്ചേ​രി: വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ൽ തെ​ക്കേ മ​ല​യി​ൽ ഗ​താ​ഗ​ ത കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​ന്നു. എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 12.5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് ട്രാ​ഫി​ക്ക് സി​ഗ്ന​ൽ നി​ർ​മി​ക്കു​ന്ന​ത്. സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ചാ​ണ് സി​ഗ്‌​ന​ൽ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ‌

പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്ട്രോ​ണി​ക് ഡി​വി​ഷ​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. ഇ​ത് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ‌
തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡി​ൽ തെ​ക്കേ​മ​ല ജം​ഗ്ഷ​നി​ലാ​ണ് സി​ഗ്ന​ൽ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​ല​വും​തി​ട്ട , ചെ​ങ്ങ​ന്നൂ​ർ, കോ​ഴ​ഞ്ചേ​രി, പ​ത്ത​നം​തി​ട്ട എ​ന്നീ റോ​ഡു​ക​ൾ ചേ​രു​ന്ന ജം​ഗ്ഷ​നാ​ണ് തെ​ക്കെ​മ​ല. ടൈ​മ​ർ സം​വി​ധാ​ന​ത്തോ​ടു കൂ​ടി​യു​ള്ള സി​ഗ്ന​ൽ 5 വ​ർ​ഷ വാ​റ​ണ്ടി​യി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ‌

മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ, ശ​ബ​രി​മ​ല, പ​രു​മ​ല, മ​ഞ്ഞ​നി​ക്ക​ര , തീ​ർ​ത്ഥാ​ട​ന കാ​ല​ത്ത് പ്ര​ത്യേ​കി​ച്ചും ജ​ന​ത്തി​ര​ക്കും, വാ​ഹ​ന​ത്തി​ര​ക്കും നി​യ​ന്ത്രി​ക്കു​ക പ്ര​യാ​സ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ലാ​വ​ശ്യം പ്ര​വൃ​ത്തി പ​ഥ​ത്തി​ലെ​ ത്തി​ച്ച​തി​ന് തെ​ക്കേ​മ​ല പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എം മ​ത്താ​യി, സെ​ക്ര​ട്ട​റി റെ​നി മ​ങ്ങാ​ട്ടേ​ത്, ട്ര​ഷ​റ​ർ എ​ബെ​റ്റ് കോ​രു​ത്, ക​ൺ​വീ​ന​ർ പി. ​കെ. കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ എം​എ​ൽ​എ​ യോ​ട് പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു. ‌‌