പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്നു പ്ര​വൃ​ത്തി​ക​ള്‍​ക്ക് എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും 43.35 ല​ക്ഷം രൂ​പ ‌
Monday, July 13, 2020 10:16 PM IST
തി​രു​വ​ല്ല: പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു പ്ര​വൃ​ത്തി​ക​ള്‍​ക്ക് എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും 43.35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​റി​യി​ച്ചു.‌
പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ര്‍​ഡി​ലെ ബ്ര​ഹ്‌​മി​കു​ളം - കു​ട്ട​ക്കാ​ട് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടു​ന്ന​തി​നാ​യി 12.8 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഈ ​പ്ര​ദേ​ശ​ത്തു​ള്ള പ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​റു മാ​സ​ക്കാ​ലം മാ​ത്ര​മേ വ​ഴി ന​ട​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു. ബാ​ക്കി സ​മ​യം ഈ ​റോ​ഡ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി കി​ട​ക്കു​ക​യാ​യി​രി​ക്കും. റോ​ഡ് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ ഇ​വ​രു​ടെ യാ​ത്ര സു​ഗ​മ​മാ​കും.‌
25 ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന 14-ാം വാ​ര്‍​ഡി​ലെ ചി​റ​യി​ല്‍ ക​ണ്ട​ത്തി​ല്‍ പ​ടി - പീ​ടി​ക​ച്ചി​റ റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി 14.55 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
11-ാം വാ​ര്‍​ഡി​ലെ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന മാ​ട​മ്പി പ​ടി അ​മ്പ​ല​ത്ത​റ റോ​ഡ് ഉ​യ​ര്‍​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് 16 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 35 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​യാ​ണ് ഇ​ത്. എ​ല്‍​എ​സ്ജി​ഡി എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നാ​ണ് ഇ​തി​ന്‍റെ നി​ര്‍​മാ​ണ ചു​മ​ത​ല.‌