പ്ല​സ്ടു​വി​ന് കൈ​ത്താ​ങ്ങേ​കി പ​ത്ത​നം​തി​ട്ട ‌
Wednesday, July 15, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: എ​സ്എ​സ്എ​ൽ​സി ഫ​ലം വ​രു​ന്പോ​ൾ മു​ന്നി​ലും പ്ല​സ്ടു​വി​ന് പി​ന്നി​ലു​മെ​ന്ന പ​തി​വു​ശൈ​ലി​യി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട​യ്ക്കു മോ​ച​നം.‌ സം​സ്ഥാ​ന​ത്തെ 14 -ാം സ്ഥാ​ന​ത്തു​നി​ന്ന് പ​ത്ത​നം​തി​ട്ട​യെ ക​ര​ക​യ​റ്റാ​ൻ ന​ട​ത്തി​യ ശ്ര​മ​ ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ വി​ജ​യി​ച്ചു.
ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​മാ​യി പ​ത്ത​നം​തി​ട്ട​യ്ക്കു​ണ്ടാ​യി​രു​ന്ന നാ​ണ​ക്കേ​ടാ​ണ് ഇ​ത്ത​വ​ണ പ​രി​ഹ​രി​ച്ച​ത്.2019ൽ 78 ​ശ​ത​മാ​നം, 2018ൽ 77.18 ​ശ​ത​മാ​നം, 1017ൽ 77.65 ​ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട​യു​ടെ വി​ജ​യം. ഇ​ത്ത​വ​ണ 82.74 ശ​ത​മാ​നം വി​ജ​യം നേ​ടാ​നാ​യ​ത് പ​ത്ത​നം​തി​ട്ട​യു​ടെ നേ​ട്ട​മാ​ണ്.‌ ഇ​ക്കു​റി പ​ത്ത​നം​തി​ട്ട​യി​ൽ ഫ​ലം ഉ​യ​രു​മെ​ന്ന് ജി​ല്ല​യി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​ർ ഉ​റ​പ്പു പ​റ​ഞ്ഞി​രു​ന്നു.
അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ഏ​താ​യാ​ലും തെ​റ്റി​യി​ല്ല. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ്, അ​ധ്യാ​പ​ക സ​മൂ​ഹം, വി​ദ്യാ​ർ​ഥി​ക​ൾ ഇ​വ​ർ​ക്കൊ​പ്പം പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും ഇ​ത്ത​വ​ണ​ത്തെ വി​ജ​യ​ത്തി​നു പി​ന്നി​ലു​ണ്ട്.‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ നി​ർ​മി​ച്ച പ​ഠ​ന സ​ഹാ​യി​ക​ൾ പ​രീ​ക്ഷ​യ്ക്ക് കു​ട്ടി​ക​ളെ വി​ജ​യി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു.‌ ല​ക്ഷ്യം നേ​ടാ​ൻ ക​ഴി​യും വി​ധം അ​തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തെ ആ​സ്പ​ദ​മാ​ക്കി പ​രീ​ക്ഷ​യ്ക്ക് ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. കൈ​ത്താ​ങ്ങ് ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ൾ​ക്ക് വി​ജ​യി​ക്കു​വാ​ൻ അ​നാ​യാ​സേ​ന ക​ഴി​യു​ന്ന ഒ​ര​വ​സ്ഥ സൃ​ഷ്ടി​ക്കാ​ൻ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യ്ക്കാ​യി.
ക​ഴി​ഞ്ഞ​വ​ർ​ഷം പ്ല​സ് ടു ​ക്ലാ​സു​ക​ളി​ലേ​ക്ക് ന​ട​പ്പി​ലാ​ക്കി​യ കൈ​ത്താ​ങ്ങ് ഇ​ത്ത​വ​ണ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​രു​ന്നു. ‌