കോ​ട്ടാ​ങ്ങ​ല്‍, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ൺ‌
Saturday, August 1, 2020 10:21 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട്ടാ​ങ്ങ​ല്‍, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​യി.‌
ഇ​താ​ദ്യ​മാ​യാ​ണ് ര​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും ഒ​ന്നി​ച്ച് ക​ണ്ടെ​യ്ന്‍​മെ​ന്റ് സോ​ണാ​കു​ന്ന​ത്.‌
ച​ങ്ങ​നാ​ശേ​രി സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​ട്ടാ​ങ്ങ​ലി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന ഉ​ണ്ടാ​യി. കോ​ട്ടാ​ങ്ങ​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യൊ​രു ക്ല​സ്റ്റ​റും രൂ​പം​കൊ​ണ്ടി​ട്ടു​ണ്ട്. ര​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു​ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍ മാ​ത്ര​മേ ഇ​ക്കാ​ല​യ​ള​വി​ല്‍ അ​നു​വ​ദി​ക്കൂ. ‌

കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ മ​തി​യാ​കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പൊ​തു​ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ള്‍​ക്ക​ട​ക്കം നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ചു​മ​ട്ടു​തൊ​ഴി​ലാ​ളി കൂ​ടി​യാ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റ​ട​ക്കം പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ വ​ര്‍​ധ​ന​യേ തു​ട​ര്‍​ന്നാ​ണ് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പ​നം. പ​ഞ്ചാ​യ​ത്തി​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന അ​ട​ക്കം ന​ട​ത്ത​ണ​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ഡി​എം​ഒ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ‌‌‌