കു​മ്പ​ഴ ക്ല​സ്റ്റ​റി​ല്‍ ഒ​ന്ന​ര വ​യ​സു​കാ​രി​ക്ക്, അ​ടൂ​രി​ല്‍ നി​ന്ന് ര​ണ്ടു​പേ​ര്‍ കൂ​ടി‌‌
Saturday, August 1, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: രോ​ഗ​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി കൊ​ണ്ടി​രു​ന്ന കു​മ്പ​ഴ ക്ല​സ്റ്റ​റി​ല്‍ ഇ​ന്ന​ലെ ഒ​രാ​ള്‍​ക്കു മാ​ത്ര​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യാ​ണ് ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ 208 പേ​രാ​ണ് കു​മ്പ​ഴ ക്ല​സ്റ്റ​റി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്.

അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ക്ല​സ്റ്റ​റി​ല്‍ ഇ​ന്ന​ലെ ര​ണ്ടു പേ​ര്‍​ക്കു മാ​ത്ര​മാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. അ​ടൂ​ര്‍ ക്ല​സ്റ്റ​റി​ലെ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 91 ആ​യി.‌ കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ അ​ഞ്ചു പേ​ര്‍ കൂ​ടി ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യി. ഇ​ത്ത​രം കേ​സു​ക​ളും ജി​ല്ല​യി​ല്‍ കൂ​ടി​വ​രു​ന്ന​താ​യാ​ണ് സൂ​ച​ന.‌