സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി വാ​ര്‍​ഷി​കം
Sunday, August 2, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ പ​ത്താം വാ​ര്‍​ഷി​കം ജി​ല്ല​യി​ലെ 27 സ്‌​കൂ​ള്‍ യൂ​ണി​റ്റു​ക​ളി​ലും സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ.​യു. സു​നി​ല്‍ കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി. ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. പ്ര​ദീ​പ് കു​മാ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, കേ​ഡ​റ്റു​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഒ​രാ​ഴ്ച നീ​ളു​ന്ന പ​രി​പാ​ടി​ക​ള്‍ സ്‌​കു​ളു​ക​ളി​ല്‍ ന​ട​ക്കും. ഫ​ല​വൃ​ക്ഷ​ത്തൈ ന​ടീ​ല്‍, ശു​ചീ​ക​ര​ണം, പ​ച്ച​ക്ക​റി​ത്തോ​ട്ട നി​ര്‍​മാ​ണം, ക്വി​സ്, ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ഡീ​ഷ​ണ​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ജി.​സു​രേ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു. എ​സ്പി​സി പ​ത്താം വാ​ര്‍​ഷി​ക​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ.​യു.​സു​നി​ല്‍​കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തും.