കോ​ന്നി​ മരുന്ന് പരിശോധന ല​ബോ​റ​ട്ട​റി​യു​ടെ നി​ര്‍​മാ​ണം ഡി​സം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​കും ‌‌
Tuesday, August 4, 2020 10:29 PM IST
കോ​ന്നി: സം​സ്ഥാ​ന ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് കോ​ന്നി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന മരുന്ന് പരിശോധനാ ല​ബോ​റ​ട്ട​റി​യു​ടെ നി​ര്‍​മാ​ണം ഡി​സം​ബ​റി​ല്‍ പൂ​ർ​ത്തി​യാ​ക്കും.‌
ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് സം​സ്ഥാ​ന​ത്തെ നാ​ലാ​മ​ത്തെ ല​ബോ​റ​ട്ട​റി​യാ​ണ് കോ​ന്നി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ ല​ബോ​റ​ട്ട​റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.‌
കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ല്‍ നെ​ടും​പാ​റ​യി​ല്‍ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പ​മു​ള്ള ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഡ്ര​ഗ് ടെ​സ്റ്റിം​ഗ് ലാ​ബ് നി​ര്‍​മി​ക്കു​ന്ന​ത്. ചീ​ഫ് ഗ​വ​ൺ​മെ​ന്‍റ് അ​ന​ലി​സ്റ്റാ​യി​രി​ക്കും ലാ​ബി​ന്‍റെ മേ​ല​ധി​കാ​രി.‌
3.8 കോ​ടി രൂ​പ മു​ട​ക്കി മൂ​ന്നു നി​ല​യി​ലാ​യി നി​ര്‍​മി​ക്കു​ന്ന 16000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം 2019 ന​വം​ബ​റി​ലാ​ണ് ആ​രം​ഭി​ച്ച​ത്. 60000 ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള മ​ഴ​വെ​ള്ള സം​ഭ​ര​ണി​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. താ​ഴെ നി​ല​യി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗം, ലൈ​ബ്ര​റി, സ്റ്റോ​ര്‍, ഡൈ​നിം​ഗ് ഹാ​ള്‍, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ തു​ട​ങ്ങി​യ​വ​യും ഒ​ന്ന്, ര​ണ്ട് നി​ല​ക​ളി​ലാ​യി ലാ​ബോ​റ​ട്ട​റി​യു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ‌
മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക്വാ​ളി​റ്റി പ​രി​ശോ​ധി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ നോ​ട്ടി​ഫൈ​ഡ് ലാ​ബാ​യാ​ണ് കോ​ന്നി മാ​റാ​ന്‍ പോ​കു​ന്ന​ത്.
ഇ​ന്‍​സ്ട്ര​മെ​ന്‍റേ​ഷ​ന്‍, കെ​മി​ക്ക​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല് ലാ​ബു​ക​ളാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക. ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു ശേ​ഖ​രി​ക്കു​ന്ന അ​ലോ​പ്പ​തി, ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ളും, കോ​സ്‌​മെ​റ്റി​ക്‌​സ് ഉ​ത്പ​ന്ന​ങ്ങ​ളും ഈ ​ലാ​ബി​ലാ​ണ് പ​രി​ശോ​ധി​ക്ക​പ്പെ​ടു​ക.‌
ലാ​ബ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ നൂ​റോ​ളം ജീ​വ​ന​ക്കാ​ര്‍ ഇ​വി​ടെ ജോ​ലി​ക്കാ​യി എ​ത്തും. ല​ബോ​റ​ട്ട​റി​ക​ള്‍​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ന്‍ ന​ല്‍​കു​ന്ന നാ​ഷ​ണ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ബോ​ര്‍​ഡി​ല്‍ നി​ന്നും കോ​ന്നി ലാ​ബി​നും നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​നം ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫീ​സ് ന​ട​ത്ത​ണ​മെ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു.
ല​ബോ​റ​ട്ട​റി​യു​ടെ എ​സ്റ്റി​മേ​റ്റ് അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്കി വ​ര്‍​ക്ക് ടെ​ന്‍​ഡ​ര്‍ ചെ​യ്യാ​ന്‍ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.‌
പു​തി​യ ത​സ്തി​ക അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള പ്രൊ​പ്പോ​സ​ല്‍ ഗ​വ​ണ്‍​മെ​ന്‍റി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നും അ​ഡീ​ഷ​ണ​ല്‍ ഫ​ണ്ടി​നു​ള്ള നി​ർ​ദേ​സ​ങ്ങ​ൾ ന​ല്കാ​നും ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി ന​ട​ത്താ​ന്‍ പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌
സ​മ​യ​ബ​ന്ധി​ത​മാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഒ​രു ഉ​ദ്യോ​ഗ​സ്ഥ സ​മി​തി​യെ​യും യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി എം​എ​ല്‍​എ പ​റ​ഞ്ഞു.
എം​എ​ല്‍​എ​യോ​ടൊ​പ്പം ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ കെ.​ജെ.​ജോ​ണ്‍, ഗ​വ​ൺ​മെ​ന്‍റ് അ​ന​ലി​സ്റ്റ് റ്റി.​എ​സ്.​കൃ​ഷ്ണ​കു​മാ​ര്‍ ,പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ സി.​കെ.​ഹ​രീ​ഷ് കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ കെ.​യു. അ​ന്‍​ജു, കോ​ണ്‍​ട്രാ​ക്ട​ര്‍ സ​പ്രു കെ.​ജേ​ക്ക​ബ് പ​ങ്കെ​ടു​ത്തു. ‌