വ​ള്ള​സ​ദ്യ ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു മാ​ത്ര​മാ​കും: വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ
Wednesday, August 5, 2020 10:05 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കാ​തെ ആ​ചാ​ര​പ​ര​മാ​യ ഒ​രു വ​ള്ള​സ​ദ്യ ന​ട​ത്തു​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഈ ​വ​ര്‍​ഷ​ത്തെ ആ​റ​ന്മു​ള വ​ള്ള​സ​ദ്യ, തി​രു​വോ​ണ​ത്തോ​ണി വ​ര​വേ​ല്‍​പ്, ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം, അ​ഷ്ട​മി രോ​ഹി​ണി വ​ള്ള​സ​ദ്യ എ​ന്നി​വ ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ മാ​ത്ര​മാ​യി ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച വീ​ഡി​യോ കോ​ൺ​ഫ​റ​ന്‍​സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.
ചു​രു​ങ്ങി​യ ആ​ളു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ച​ട​ങ്ങു​ക​ള്‍ മാ​ത്രം ന​ട​ത്തു​ന്ന​തി​നാ​യി 15ന് ​തി​രു​വോ​ണ​ത്തോ​ണി വ​ര​വേ​ല്‍​പി​നെ സം​ബ​ന്ധി​ച്ചും ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തെ സം​ബ​ന്ധി​ച്ചും തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ഡി​എം​ഒ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ യോ​ഗം ചേ​രും.
സെ​പ്റ്റം​ബ​ര്‍ 10ന് ​രാ​വി​ലെ 11ന് ​ന​ട​ത്താ​നി​രി​ക്കു​ന്ന അ​ഷ്ട​മി രോ​ഹി​ണി വ​ള്ള​സ​ദ്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 പേ​രെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി ച​ട​ങ്ങു​ക​ള്‍ പ​രി​മി​ത​പ്പെ​ടു​ത്തി ന​ട​ത്താ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
ആ​റ​ന്മു​ള വ​ള്ള​സ​ദ്യ വ​ഴി​പാ​ടു​ക​ള്‍ ഒ​ക്ടോ​ബ​ര്‍ നാ​ല് വ​രെ​യു​ള്ള കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് 50 പേ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ഒ​രു ദി​വ​സം മാ​ത്ര​മാ​യി പ​രി​മി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടു​കൂ​ടി ന​ട​ത്താ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചും പോ​ലീ​സ്, അ​ഗ്‌​നി​ശ​മ​ന​സേ​ന, ആ​രോ​ഗ്യ വ​കു​പ്പ് തു​ട​ങ്ങി​യ വി​ഭാ​ഗ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തെ സം​ ബ​ന്ധി​ച്ചും യോ​ഗം ച​ര്‍​ച്ച ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​പൂ​ര്‍​ണാ​ദേ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജെ​റി മാ​ത്യു സാം, ​ആ​ർ. കൃ​ഷ്ണ​കു​മാ​ർ,ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഐ​ഷ പു​രു​ഷോ​ത്ത​മ​ന്‍, മി​നി ശ്യം ​മോ​ഹ​ന്‍, എ​ൽ​സി ക്രി​സ്റ്റ​ഫ​ർ, ല​താ വി​ക്ര​മ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലീ​ല മോ​ഹ​ന്‍, ടൂ​ര്‍ ആ​ര്‍​ഡി​ഒ എ​സ്. ഹ​രി​കു​മാ​ര്‍, ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രാ​യ ഓ​മ​ന​ക്കു​ട്ട​ന്‍, മി​നി കെ. ​തോ​മ​സ്, ജി​ല്ലാ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യൂ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി. ​വി​നോ​ദ് കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ അ​ജി​ത്, ഡി​എം​ഒ (ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍. ഷീ​ജ, ഡി​ഡി​പി എ​സ്.​ഷാ​ജി, ഡി​വൈ​എ​സ്പി എ​സ്.​സ​ജീ​വ്, ആ​റ​ന്മു​ള പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ര്‍ കൃ​ഷ്ണ​വേ​ണി, ആ​റ​ന്മു​ള, കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശേ​രി, കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.