വ​നം​വ​കു​പ്പി​ൽ മൃ​ഗീ​യ വാ​സ​ന​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ള്ളി​ക്ക​യ​റ്റം: മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ‌
Wednesday, August 5, 2020 10:09 PM IST
റാ​ന്നി: വ​ന​പാ​ല​ക​രി​ൽ മൃ​ഗീ​യ​വാ​സ​ന കൂ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ന്നു​കൂ​ടി​യ​താ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​ർ​ക്ക് ജീ​വി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ.‌
ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം റാ​ന്നി ഡി​എ​ഫ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ര​ണ്ടാം​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. വ​ന​പാ​ല​ക​രെ അ​റ​സ്റ്റു ചെ​യ്യാ​ത്ത​ത് അ​തു​കൊ​ണ്ടാ​ണ്. മൃ​ത​ദേ​ഹം പോ​ലും സം​സ്ക​രി​ക്കാ​തെ നീ​തി​ക്കു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റെ വേ​ദ​ന മ​ന​സി​ലാ​ക്കു​ക​യും നി​രാ​ലം​ബ​രാ​യ കു​ടും​ബ​ത്തെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും മോ​ൻ​സ് ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.‌
ജി്ല്ലാ ​പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് ഇ​ന്ന​ല​ത്തെ സ​ത്യ​ഗ്ര​ഹ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ജോ​ണ്‍ കെ. ​മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം വ​ർ​ഗീ​സ് മാ​മ്മ​ൻ, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി​ത് മു​തി​ര​മ​ല, പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ജോ​ർ​ജ്ജ് കു​ന്ന​പ്പു​ഴ, റോ​യി ചാ​ണ്ട​പ്പി​ള്ള, ജോ​ർ​ജ്ജ് മാ​ത്യു, രാ​ജീ​വ് താ​മ​ര​പ്പ​ള്ളി, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ആ​ർ. രാ​ജേ​ഷ്, സ​ജി കൂ​ടാ​ര​ത്തി​ൽ, രാ​ജു തി​രു​വ​ല്ല, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത്, ജോ​സ് മാ​ന്പ​ലാ​ക്ക​ൽ, തോ​മ​സ്കു​ട്ടി കു​മ്മ​ണ്ണൂ​ർ, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ദി​നേ​ശ്, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ ജോ​ർ​ജ്്, ആ​നി ജോ​സ​ഫ്, സു​നി​ത ഫി​ലി​പ്പ്, സ​ണ്ണി കു​ള​ത്തു​ങ്ക​ൽ, കെ. ​എ​സ്. ജോ​സ്, സാം​കു​ട്ടി അ​യ്യ​ൻ​കാ​വി​ൽ, കെ. ​സി. നാ​യ​ർ, സ​ജി ത​ണ്ണി​ത്തോ​ട്, ജി​ബി തോ​മ​സ്, ബാ​ബു കൈ​ത​വ​ന, ബെ​ർ​സി​ലി ജോ​സ​ഫ്, കോ​ണ്‍​ഗ്ര​സ്് നേ​താ​ക്ക​ളാ​യ റി​ങ്കു ചെ​റി​യാ​ൻ, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ചി​മൂ​ട്ടി​ൽ, മു​സ്്ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ൻ​സാ​രി മ​ന്ദി​രം, സ​ജീ​ർ പേ​ഴും​പാ​റ, ആ​ർ​എ​സ്പി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ജി നെ​ല്ലു​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌