നീ​തി​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ കു​ടും​ബ​ത്തി​നു സ​ഹാ​യം ന​ൽ​കും: ര​മേ​ശ് ചെ​ന്നി​ത്ത​ല
Thursday, August 6, 2020 9:57 PM IST
ചി​റ്റാ​ർ: ചി​റ്റാ​റി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ മൂ​ലം യു​വ ക​ർ​ഷ​ക​ൻ ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്ത് മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്കാ​ൻ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കു​ട​പ്പ​ന​യി​ൽ മ​രി​ച്ച മ​ത്താ​യി​യു​ടെ അ​രീ​യ്ക്ക​ക്കാ​വി​ലെ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ചി​റ്റാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​ടി​ക്ക​ലെ കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ആ​രം​ഭി​ച്ചി​ട്ടു​ള്ള സ​ത്യ​ഗ്ര​ഹ സ​മ​രം ല​ക്ഷ്യ​പ്രാ​പ്തി വ​രെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാ​തൊ​രു​വി​ധ നി​യ​മ​ങ്ങ​ളും പാ​ലി​ക്കാ​തെ നി​ര​പ​രാ​ധി​യാ​യ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യ​തെ​ന്നാ​ണ് സാ​ഹ​ച​ര്യ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. കു​റ്റ​ക്കാ​രാ​യ വ​ന​പാ​ല​ക​രെ സ്ഥ​ലം മാ​റ്റി​യ​തു​കൊ​ണ്ടു​മാ​ത്രം ചെ​യ്ത കു​റ്റ​ത്തി​ന് പ​രി​ഹാ​ര​മാ​വി​ല്ലെ​ന്നും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന കൊ​ല​പാ​ത​ക​ക്കു​റ്റം ര​ജി​സ്റ്റ​ർ ചെ​യ്ത് നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ട് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ക​ത്തി​ലൂ​ടെ​യും വ​നം് മ​ന്ത്രി​യോ​ട് ടെ​ലി​ഫോ​ണി​ലൂ​ടെ​യും ആ​വ​ശ്യ​പ്പെ​ട്ട​താ​യി ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മ​രി​ച്ച മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​ര​വും ഭാ​ര്യ​യ്ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി​യും ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, അ​ടൂ​ർ പ്ര​കാ​ശ് എം​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​മോ​ഹ​ൻ​രാ​ജ്, യുഡിഎഫ് ചെയർമാൻ വിക്ടർ ടി.തോമസ്, നേ​താ​ക്ക​ളാ​യ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, അ​നി​ൽ തോ​മ​സ്, എ.​സു​രേ​ഷ് കു​മാ​ർ, വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, എ.​ഷം​സു​ദ്ദീ​ൻ, സ​ജി കൊ​ട്ട​യ്ക്കാ​ട്, റോ​ബി​ൻ പീ​റ്റ​ർ, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ചി​മൂ​ട്ടി​ൽ, സ​തീ​ഷ്, വി.​എ.​അ​ഹ​മ്മ​ദ് ഷാ, ​ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റോ​യി​ച്ച​ൻ എ​ഴി​ക്ക​ക​ത്ത്, എ.​സ​ന്തോ​ഷ് കു​മാ​ർ, ചി​റ്റാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ വെ​ള്ള​ത്ത​റ, എ. ​ബ​ഷീ​ർ, ഷെ​മീ​ർ ത​ട​ത്തി​ൽ, ന​ഹാ​സ് ്ട എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.