പ്ര​ള​യ മു​ന്ന​റി​യി​പ്പ്: പാ​ഠം ഉ​ൾ​ക്കൊ​ണ്ട് ജ​നം
Sunday, August 9, 2020 9:47 PM IST
പ​ത്ത​നം​തി​ട്ട: വീ​ണ്ടു​മൊ​രു പ്ര​ള​യ​ത്തെ ഭ​യ​ക്കു​ക​യാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല. പ​ന്പ​യു​ടെ തീ​ര​ത്താ​ണ് ഇ​തി​ന്‍റെ ആ​ധി കൂ​ടു​ത​ൽ. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ഓ​ർ​മ​യി​ലാ​ണ് എ​ല്ല​വ​രും. അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പൊ​ക്കം അ​ന്നു​ണ്ടാ​ക്കി​യ ന​ഷ്ട​ത്തി​ന്‍റെ ഓ​ർ​മ​യി​ൽ ഇ​ത്ത​വ​ണ എ​ല്ലാ​വ​രും മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ത്തു ക​ഴി​ഞ്ഞു.
അ​ത്തി​ക്ക​യം, വ​ട​ശേ​രി​ക്ക​ര, റാ​ന്നി, അ​യി​രൂ​ർ, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള, മാ​രാ​മ​ണ്‍, ആ​റാ​ട്ടു​പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു.
താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ വീ​ടൊ​ഴി​ഞ്ഞു. വീ​ടു​ക​ൾ​ക്ക് ര​ണ്ടു​നി​ല​യു​ള്ള​വ​ർ താ​ഴ​ത്തെ​നി​ല വി​ട്ട് മു​ക​ളി​ലേ​ക്ക് താ​മ​സം മാ​റ്റി. ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റി​യ​വ​രു​മു​ണ്ട്. ഓ​രോ മു​ന്ന​റി​യി​പ്പു​ക​ളും ജാ​ഗ്ര​ത​യോ​ടെ വീ​ക്ഷി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. വാ​ഹ​ന​ങ്ങ​ൾ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ, പ​ക്ഷി​ക​ൾ എ​ന്നി​വ​യെ​ല്ലാം സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​തി​ന്‍റെ ആ​ഘാ​തം കൂ​ടു​ത​ൽ ഉ​ണ്ടാ​കാ​തി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി. ഇ​ന്ന​ലെ പ​ന്പാ ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ടാ​യ​തോ​ടെ ഭീ​തി​യേ​റി.
പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം ഒ​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. സാ​ധ​ന​ങ്ങ​ളെ​ല്ലാം മാ​റ്റി. വ്യാ​പാ​രി​ക​ൾ​ക്ക് ര​ണ്ടു​ദി​വ​സം മു​ന്പ് മു​ന്ന​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ദ്യ​വെ​ള്ള​പ്പൊ​ക്ക​വും അ​വ​ർ​ക്ക് വ​ലി​യ ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കി​യി​ല്ല.