ശ​ബ​രി​മ​ല പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ല്‍; സെ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​സ​ന്ദ​ർ​ശ​നം ന​ട​ത്തും
Tuesday, August 11, 2020 9:58 PM IST
പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ല്‍ - പ​മ്പ റോ​ഡി​ലെ ചാ​ല​ക്ക​യ​ത്തി​നും അ​ട്ട​ത്തോ​ടി​നും ഇ​ട​യി​ലു​ള്ള പ്ലാ​ന്തോ​ട്ടി​ല്‍ റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന സ്ഥ​ലം ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് സ​ന്ദ​ര്‍​ശി​ച്ചു.

60 മീ​റ്റ​റോ​ളം റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ ഏ​റി​യ പ​ങ്കും ഇ​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്. റോ​ഡി​നു കു​റു​കേ ഒ​ന്ന​ര അ​ടി​യോ​ളം താ​ഴ്ന്നി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും നാ​റ്റ്പാ​ക്കി​ന്‍റെ സം​ഘ​വും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. വ​രും ദി​വ​സ​ത്തി​ല്‍ സെ​സി​ലെ (സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ര്‍​ത്ത് സ​യ​ന്‍​സ് സ്റ്റ​ഡീ​സ്) ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തും.​എ​ന്തെ​ങ്കി​ലും ഭൂ​പ്ര​കൃ​തി​യു​ടെ കാ​ര​ണം കൊ​ണ്ടാ​ണോ സാ​ധാ​ര​ണ മ​ണ്ണി​ടി​ച്ചി​ല്‍ മാ​ത്ര​മാ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്കും.

സാ​ധാ​ര​ണ മ​ണ്ണി​ടി​ച്ചി​ലാ​ണെ​ങ്കി​ല്‍ അ​വ ഉ​ട​ന്‍ പ​രി​ഹ​രി​ക്കാ​നും അ​ല്ലാ​ത്ത​വ​യാ​ണെ​ങ്കി​ല്‍ ദീ​ര്‍​ഘ​കാ​ല​ത്തി​ലേ​ക്കു​ള്ള പ​രി​ഹാ​ര ന​ട​പ​ടി​ക​ളു​മാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ഇ​ന്ന് സ​മ​ര്‍​പ്പി​ക്കും. ദേ​വ​സ്വം മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം കൂ​ടി​യ യോ​ഗ​ത്തി​ല്‍ ല​ഭി​ച്ച നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

റാ​ന്നി ഡി​എ​ഫ്ഒ എം. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, റാ​ന്നി ത​ഹ​സീ​ല്‍​ദാ​ര്‍ പി.​ജോ​ണ്‍ വ​ര്‍​ഗീ​സ്, ഗൂ​ഡ്രി​ക്ക​ല്‍ റേ​ഞ്ച് ഓ​ഫീ​സ​ര്‍ എ​സ്.​മ​ണി, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ അ​ജി​ത് രാ​മ​ച​ന്ദ്ര​ന്‍, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ര്‍ പി.​എ​ല്‍ ഗീ​ത, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ മീ​നാ രാ​ജ​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍​മാ​രാ​യ ശ്രീ​ല​ത, ബി. ​ബി​നു, നാ​റ്റ്പാ​ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​സാം​സ​ണ്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌