മ​ന്ത്രി രാ​ജു​വി​നെ ജി​ല്ല​യു​ടെ ചു​മ​ത​ല​യി​ൽ നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്ന് ‌
Tuesday, August 11, 2020 10:03 PM IST
‌പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ൽ മ​രി​ച്ച യു​വ​ക​ർ​ഷ​ക​ന്‍റെ കു​ടും​ബ​ത്തെ അ​പ​മാ​നി​ക്കു​ക​യും മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടു​ക​യും ചെ​യ്ത മ​ന്ത്രി കെ. ​രാ​ജു​വി​നെ ജി​ല്ല​യു​ടെ ചു​മ​ത​ല​യി​ൽ നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി യു​ഡി​എ​ഫ്. മ​ത്താ​യി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കി​ല്ലെ​ന്നും അ​ന്വേ​ഷ​ണം തീ​രു​ന്ന മു​റ​യ്ക്ക് ന​ട​പ​ടി​യെ​ന്നു​മൊ​ക്ക ധി​ക്കാ​ര​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് മ​ന്ത്രി സ്വീ​ക​രി​ച്ച​ത്.
മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക പോ​ലും ചെ​യ്യാ​തെ ജി​ല്ല​യി​ലെ ഒ​രു കു​ടും​ബം നീ​തി​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന സ​മ​ര​ത്തെ രാ​ഷ്ട്രീ​യ​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും മ​നു​ഷ്യ​ത്വ​പ​ര​മാ​യ ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.കു​റ്റ​ക്കാ​രാ​യ വ​ന​പാ​ല​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റു ചെ​യ്യു​ക​യും കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യും​വ​രെ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. ഇ​ന്നു പ​ത്ത​നം​തി​ട്ട​യി​ൽ ആ​രം​ഭി​ക്കു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ൽ ജോ​ണി നെ​ല്ലൂ​ർ പ​ങ്കെ​ടു​ക്കും. ‌