കോ​വി​ഡ് 19: പൊ​തു​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് പോ​ലീ​സ് പ്ര​തി​ജ്ഞ ‌‌
Wednesday, August 12, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മ​ഹാ​മാ​രി​യെ ത​ടു​ത്തു നി​ര്‍​ത്തു​മെ​ന്നും രോ​ഗ​ബാ​ധി​ത​രെ​യും മു​ക്ത​രെ​യും ഒ​പ്പം നി​ര്‍​ത്തി പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ത്തു പോ​ലീ​സ്. ‌ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​യും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചൊ​ല്ലി​ക്കൊ​ടു​ത്ത പ്ര​തി​ജ്ഞാ​വാ​ച​കം പൊ​തു​ജ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ആ​ളു​ക​ള്‍ ഏ​റ്റു​ചൊ​ല്ലി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മു​ള്ള എ​ല്ലാ നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ചാ​യി​രു​ന്നു പ്ര​തി​ജ്ഞ​യെ​ടു​ക്ക​ല്‍. ‌
എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ​യും പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. ‌

അ​ന​ധി​കൃ​ത മ​ത്സ്യ​വ്യാ​പാ​ര​ത്തി​നു കേ​സ് ‌

‌മ​ല്ല​പ്പ​ള്ളി: പാ​യി​പ്പാ​ട് മ​ത്സ്യ മാ​ർ​ക്ക​റ്റ് അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് കു​ന്ന​ന്താ​നം കീ​ഴ​ടി​യി​ൽ അ​ന​ധി​കൃ​ത​രാ​യി ന​ട​ത്തി​യ മ​ത്സ്യ​വ്യാ​പാ​രം പോ​ലീ​സ് ത​ട​ഞ്ഞു. പാ​യി​പ്പാ​ട് പ​ള്ളി​ക്ക​ച്ചി​റ ഇ​ട​ശേ​രി വാ​ടി​ൽ ഷൈ​ജു (40) വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ത്സ്യ​മെ​ത്തി​യ അ​ഞ്ച് വ​ലി​യ വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ‌