പ​ത്ത​നം​തി​ട്ട​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് നി​ല​പാ​ട് മ​നു​ഷ്യ​ത്വ​പ​ര​മ​ല്ല:തി​രു​വ​ഞ്ചൂ​ർ
Friday, August 14, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ മ​ല​യോ​ര ക​ർ​ഷ​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​പ്ര​ശ്ന​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ മ​നു​ഷ്യ​ത്വ​പ​ര​മ​ല്ലെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.
ആ​ര​ബി​ൾ​ലാ​ൻ​ഡ് റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ലു​ൾ​പ്പെ​ടു​ത്തി റാ​ന്നി ഡി​എ​ഫ്ഒ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.
പ​ട്ട​യം ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യാ​യ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ​പോ​ലും ക​ടും​പി​ടു​ത്തം തു​ട​രു​ക​യാ​ണ്. കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടു മ​ല്ല​ടി​ച്ചു ക​ഴി​യു​ന്ന ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ച്ഛാ​ശ​ക്തി​യോ​ടെ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യു​ന്നി​ല്ല.
ഉ​ദ്യോ​ഗ​സ്ഥ​രെ സ്വ​ന്തം താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ക​യ​റൂ​രി വി​ടു​ന്ന സ​മീ​പ​നം ശ​രി​യ​ല്ലെ​ന്നും അ​വ​രു​ടെ തെ​റ്റു​ക​ളെ ന്യാ​യീ​ക​രി​ക്കു​ന്ന സ​മീ​പ​നം സ​ർ​ക്കാ​രി​ൽ നി​ന്നു​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.
പൗ​രാ​വ​കാ​ശ​ത്തി​നു​വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തു​ന്ന സി​പി​എം ഭ​രി​ക്കു​ന്ന കേ​ര​ള​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ​ത്തി​നു​മേ​ൽ ക​ട​ന്നു​ക​യ​റ്റ​മാ​ണ് ന​ട​ക്കു​ന്ന​ത്.
കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കോ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ തേ​ടാ​നു​ള്ള നീ​ക്കം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.
പ്രാ​കൃ​ത​മാ​യ ഈ ​നീ​ക്കം ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നു യോ​ജി​ച്ച​ത​ല്ലെ​ന്നും ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തി ത​ങ്ങ​ളു​ടെ ചൊ​ൽ​പ്പ​ടി​ക്കു നി​ർ​ത്താ​മെ​ന്ന വ്യാ​മോ​ഹ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. സോ​ജി എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.