കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Wednesday, September 16, 2020 10:11 PM IST
കോന്നി: ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.
ജി​ല്ലാ പോ​ലീ​സ് മേധാവി കെ.​ജി. സൈ​മ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന ക​വാ​ട​ത്തി​ല്‍ ഒ​പി ര​ജി​സ്ട്രേ​ഷ​ന്‍ കൗ​ണ്ട​റി​നു സ​മീ​പ​മു​ള്ള മു​റി​യി​ലാ​ണ് എ​യ്ഡ് പോ​സ്റ്റ് ആ​രം​ഭി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മ്പോ​ള്‍ പ്ര​ത്യേ​ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ത​ന്നെ ഇ​വി​ടെ അ​നു​വ​ദി​ക്കും.
ഒ​രു അ​ഡീ​ഷ​ണ​ല്‍ എ​സ്ഐ​യും, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​ണ് ആ​ദ്യ ദി​വ​സം ഡ്യൂ​ട്ടി നി​ര്‍​വ​ഹി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​എ​സ്. സ​ജി​ത്ത്കു​മാ​ര്‍, സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. ജോ​സ്, അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ബി​നു മോ​ന്‍, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ രാ​ജേ​ഷ്, അ​യൂ​ബ് ഖാ​ന്‍, എ​ച്ച്എ​ല്‍​എ​ല്‍ ചീ​ഫ് പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ആ​ര്‍. ര​തീ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.