190 പേ​ർക്കുകൂ​ടി കോ​വി​ഡ് ‌
Sunday, September 20, 2020 10:50 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 190 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 154 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 14 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും, 22 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.‌

ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ ആ​കെ 5836 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 3968 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു. ‌ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 38 ആ​യി. ഇ​ന്ന​ലെ 79 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 4504 ആ​യി.

പ​ത്ത​നം​തി​ട്ട 1292 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 1257 പേ​ര്‍ ജി​ല്ല​യി​ലും, 35 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.‌ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.63 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 5.59 ശ​ത​മാ​ന​വു​മാ​ണ്.‌