ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ആ​ദ​ര​മാ​യി ഫ്ര​ണ്ട്‌​സ് ഓ​ഫ് കു​മ്പ​നാ​ട് ത​പാ​ല്‍സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി
Sunday, September 20, 2020 10:52 PM IST
പു​തു​പ്പ​ള്ളി: നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി​യു​ടെ നി​റ​വി​ലാ​യ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ആ​ദ​ര​മാ​യി സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്‌​സ് ഓ​ഫ് കു​മ്പ​നാ​ട് ത​പാ​ല്‍ വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി. അ​മ്പ​ത് സു​വ​ര്‍​ണ വ​ര്‍​ഷ​ങ്ങ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ കു​ഞ്ഞൂ​ഞ്ഞ് എ​ന്ന പേ​രി​ലു​ള്ള ത​പാ​ല്‍ സ്റ്റാ​മ്പ് പു​തു​പ്പ​ള്ളി​യി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി പ്ര​കാ​ശ​നം ചെ​യ്തു. ഫ്ര​ണ്ട്‌​സ് ഓ​ഫ് കു​മ്പ​നാ​ടി​ന്‍റെ പ്ര​സി​ഡ​ന്‍റ് സു​ബി​ന്‍ നീ​റും​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ജേ​ക്ക​ബ്, പോ​സ്റ്റ​ല്‍ വ​കു​പ്പ് മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബാ​ബു തോ​മ​സ്, രാ​ജു വെ​ട്ടി​ത്ത​റ, ബോ​ബി ചേ​ന്നാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌‌