കോ​ഴ​ഞ്ചേ​രി​യി​ലെ സ​മാ​ന്ത​ര​പാ​ലം: ച​ന്ത​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​ത്തു​ട​ങ്ങി ‌
Wednesday, September 23, 2020 11:04 PM IST
കോ​ഴ​ഞ്ചേ​രി: പ​മ്പാ​ന​ദി​ക്കു​കു​റു​കെ കോ​ഴ​ഞ്ചേ​രി​യി​ല്‍ പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മാ​ന്ത​ര റോ​ഡ് ത​യാ​റാ​ക്കു​ന്ന​തി​ന് ച​ന്ത​യി​ലെ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കി ത്തു​ട​ങ്ങി​യ​ത്. ‌

പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യ കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ അ​വ​യു​ടെ ഷ​ട്ട​റു​ക​ളും ക​മ്പി​ക​ളും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​റി​വോ​ടെ ക​ട​ത്തി​യ​താ​യി യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ക്കു​ക​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​നു​മു​മ്പി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കു​ന്ന​തി​ന് പി​ഡ​ബ്ല്യു​ഡി​യാ​ണ് ക​രാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഭാ​ഷ്യം.‌

കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കു​ന്ന ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് സ​മാ​ന്ത​ര റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ര്‍​മാ​ണ​വും തു​ട​ങ്ങും. സ​മാ​ന്ത​ര റോ​ഡി​ന്‍റെ ഭാ​ഗ​മാ​യി പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ മ​തി​ലും പൊ​ളി​ക്ക​ണം. ഇ​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പോ​സ്റ്റ് ഓ​ഫീ​സ് സൂ​പ്ര​ണ്ടി​ന് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്.

ച​ന്ത​ക്ക​ട​വി​ലു​ണ്ടാ​യി​രു​ന്ന കോ​ഴ​ഞ്ചേ​രി ക​ര​ക്കാ​രു​ടെ പ​ള്ളി​യോ​ട​പ്പു​ര സ​മീ​പ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി നി​ര്‍​മി​ക്കും. ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ​മ്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തി​നാ​ല്‍ പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴ​ഞ്ചേ​രി​ക്ക​ര​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കും. തോ​ട്ട​പ്പു​ഴ​ശേ​രി ക​ര​യി​ലെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ‌