റാ​ന്നി​യി​ലെ വി​വാ​ദ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​ത് ക​ർ​ഷ​ക വി​ജ​യം: വി​ക്ട​ർ ടി.​തോ​മ​സ് ‌‌
Thursday, September 24, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ലെ ആ​ര​ബി​ൾ ലാ​ൻ​ഡു​മാ​യി ബ​ന്ധ​ പ്പെ​ട്ട് ഡി​എ​ഫ്ഒ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് അ​സാ​ധു​വാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി ക​ർ​ഷ​ക​ വി​ജ​യ​മാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ്.‌
വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശം​ വ​ച്ച​നു​ഭ​വി​ച്ചു​വ​രു​ന്ന കൃ​ഷി​യി​ട​ങ്ങ​ള​ട​ക്ക​മു​ള്ള ഭൂ​മി വ​ന​ മേ​ഖ ​ല​യി​ലാ​ണെ​ന്നും വ​നം​ നി​യ​മ​ ങ്ങ​ൾ ബാ​ധ​ക​മാ​ണെ​ന്നും ത​ര​ത്തി​ൽ ഉ​ത്ത​ര​വി​റ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ സം​ര​ക്ഷി​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്ത​ത്.
വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​തി​രു​ന്ന സ്ഥ​ലം എം​എ​ൽ​എ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണ്.
മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ തീ​രാ​ദു​രി​ത​ത്തി​ലാ​ണ്. ‌
ഇ​തി​നി​ടെ​യി​ലാ​ണ് അ​വ​രു​ടെ കൃ​ഷി​ഭൂ​മി​ക്കു ല​ഭി​ച്ചു​വ​രു​ന്ന സം​ര​ക്ഷ​ണം​പോ​ലും ന​ഷ്ട​മാ​ക്കാ​ൻ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്ന​ത്.
രാ​ജ​ഭ​ര​ണ​കാ​ല​ത്ത് ക​ർ​ഷ​ക​ർ​ക്ക് അ​നു​വ​ദി​ച്ചു ന​ൽ​കി​യ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് അ​വ​രു​ടെ കൈ​വ​ശ​മു​ള്ള​ത്.
വ​ന​നി​യ​മ​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞ് ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ക മാ​ത്ര​മാ​ണ് വ​നം​വ​കു​പ്പ് ഇ​ന്നു ചെ​യ്തു​വ​രു​ന്ന​ത്.
ഇ​നി​യെ​ങ്കി​ലും ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് ക​ർ​ ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന നി​ല​ പാ​ടു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വി​ക്ട​ർ ടി.​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​എ​ഫ്ഒ​യു​ടെ വി​വാ​ദ ഉ​ത്ത​ര​വി​നെ​തി​രെ യു​ഡി​എ​ഫും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ ്വി​ഭാ​ഗ​വും ശ​ക്ത​മാ​യ സ​മ​ര​മാ​ണ് ന​ട​ത്തി​യ​ത്.
ത​നി​ക്കി​തെ ഈ ​വി​ഷ​യ​ത്തി​ൽ പോ​ലീ​സ് അ​തി​ക്ര​മം​പോ​ലു​മു​ണ്ടാ​യെ​ന്ന് വി​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി.‌
ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. ബാ​ബു വ​ർ​ഗീ​സും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌