സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 96 പേ​ർ കൂ​ടി പോ​സി​റ്റീ​വ്, പെ​രു​ന്പാ​റ ക്വാ​റി​യി​ൽ പു​തി​യ ക്ല​സ്റ്റ​ർ ‌
Thursday, September 24, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ നേ​ര​ത്തെ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ൾ​പ്പെ​ട്ട 96 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​ട​ശേ​രി​ക്ക​ര, കി​ട​ങ്ങ​ന്നൂ​ർ, മാ​രാ​മ​ണ്‍, മ​ണ്ണ​ടി, ഏ​നാ​ത്ത്, തു​വ​യൂ​ർ, പ​ന്നി​വി​ഴ, ഏ​നാ​ത്ത്, എ​ഴു​മ​റ്റൂ​ർ, പ​യ്യ​ന​ല്ലൂ​ർ, ക​വി​യൂ​ർ, കു​റി​ച്ചു​മു​ട്ടം, ചാ​ലാ​പ്പ​ള്ളി, വാ​യ്പൂ​ര്, കോ​യി​പ്രം, പ​ത്ത​നം​തി​ട്ട, ആ​ന​ന്ദ​പ്പ​ള്ളി, മ​ണ​ക്കാ​ല, പ​ള്ളി​ക്ക​ൽ, പ​ഴ​കു​ളം, ച​ന്ദ​ന​പ്പ​ള്ളി, കൊ​ടു​മ​ണ്‍, പ​റ​ക്കോ​ട്, ഓ​മ​ല്ലൂ​ർ, മ​ല​യാ​ല​പ്പു​ഴ, നാ​ര​ങ്ങാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ രോ​ഗ​ബാ​ധി​ക​രാ​യു​ണ്ട്.‌
നി​ല​വി​ലു​ള്ള​വ കൂ​ടാ​തെ പെ​രു​ന്പാ​റ ക്വാ​റി കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ ഒ​രു ക്ല​സ്റ്റ​ർ കൂ​ടി രൂ​പം കൊ​ണ്ടു. 19 പു​തി​യ കേ​സു​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ക​ട​യ്ക്കാ​ട് ഒ​ന്ന്, ബി​സി​എം​സി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലു​ള്ള ക്ല​സ്റ്റ​റു​ക​ളി​ലെ പു​തി​യ രോ​ഗ​ബാ​ധ. ‌