പ​ത്ത​നം​തി​ട്ട​യി​ൽ 191 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Friday, September 25, 2020 10:10 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 191 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 149 പേ​ർ​ക്ക് രോ​ഗ​മു​ക്തി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 149 പേ​രും പ്രാ​ദേ​ശി​ക സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ പോ​സി​റ്റീ​വാ​യ​വ​രാ​ണ്.12 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും 30 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 6662 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 4615 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.​കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ൽ 39 പേ​ർ മ​രി​ച്ചു. ഇ​തേ​വ​രെ 5110 ആ​ളു​ക​ൾ രോ​ഗ​മു​ക്ത​രാ​യി. 1510 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 1447 പേ​ർ ജി​ല്ല​യി​ലും 63 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.59 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 5.78 ശ​ത​മാ​ന​വു​മാ​ണ്.
ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗ​പ്പ​ക​ർ​ച്ച,18 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കൂ​ടി പോ​സി​റ്റീ​വ്
ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തും രോ​ഗ​പ്പ​ക​ർ​ച്ച തു​ട​രു​ന്ന​തും ആ​ശ​ങ്ക​യ്ക്കു കാ​ര​ണ​മാ​യി. തി​രു​വ​ല്ല​യി​ൽ ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ല​വി​ൽ ക്ല​സ്റ്റ​റു​ക​ളു​ണ്ട്. കൂ​ടാ​തെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലും പു​തി​യ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ല​ട​ക്കം രോ​ഗ​ബാ​ധ ഏ​റു​ന്പോ​ഴാ​ണ് ക്ല​സ്റ്റ​റു​ക​ളു​ടെ രൂ​പീ​ക​ര​ണം.
ഇ​ന്ന​ലെ മാ​ത്രം ജി​ല്ല​യി​ൽ 18 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ​ല്ലാം ത​ന്നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​ണ്.തി​രു​വ​ല്ല ബി​സി​എം​സി ക്ല​സ്റ്റ​റി​ൽ 214, ടി​എം​എം ക്ല​സ്റ്റ​റി​ൽ 63 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ൽ രോ​ഗ​ബാ​ധ. താ​ലൂ​ക്ക് ആ​ശു​പ​ത്രി ക്ല​സ്റ്റ​റി​ൽ 12 രോ​ഗ​ബാ​ധി​ത​രാ​ണു​ള്ള​ത്. ഇ​വി​ടെ​നി​ന്ന് പു​തി​യ രോ​ഗി​ക​ളു​ണ്ടാ​കാ​ത്ത​ത് ആ​ശ്വാ​സ​മാ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ക​ല്ലി​പ്പാ​റ ക്വാ​റി​യി​ൽ നി​ന്ന് ഒ​ന്പ​തു പേ​ർ കൂ​ടി രോ​ഗ​ബാ​ധി​ത​രാ​യി. ഈ ​ക്ല​സ്റ്റ​റി​ൽ നി​ല​വി​ൽ 47 രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.

സ​ന്പ​ർ​ക്ക​വ്യാ​പ​ന​ത്തി​ന് കു​റ​വി​ല്ല

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 98 പേ​രും നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ പെ​ട്ട​വ​രാ​ണ്. സ​ന്പ​ർ​ക്ക​പ്പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മാ​കാ​ത്ത 21 കേ​സു​ക​ളു​മു​ണ്ട്.ഒ​റ്റ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലേ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു​വ​രു​ന്നു. ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ച​വ​രി​ൽ വ​ള്ളം​കു​ളം, കു​റ്റൂ​ർ, തു​ക​ല​ശേ​രി, കു​ടു​മ​രു​ട്ടി, അ​ങ്ങാ​ടി, പു​തു​ശേ​രി​മ​ല, ക​വി​യൂ​ർ, ആ​നി​ക്കാ​ട്, നി​ര​ണം, മ​ങ്ങാ​രം, തെ​ങ്ങും​കാ​വ്, വി. ​കോ​ട്ട​യം, ത​ണ്ണി​ത്തോ​ട്, പ​യ്യ​നാ​മ​ണ്‍, ഓ​മ​ല്ലൂ​ർ, പെ​രി​ങ്ങ​നാ​ട്, പ​ഴ​കു​ളം, ക​ല​ഞ്ഞൂ​ർ, മ​ല്ല​പ്പ​ള്ളി, വ​ള്ളി​ക്കോ​ട്, ഇ​ട​ത്തി​ട്ട, നി​ര​ണം, ആ​ന​ന്ദ​പ്പ​ള്ളി, കു​ള​ന​ട, റാ​ന്നി, കോ​ട്ടാ​ങ്ങ​ൽ, മ​ണ്ണ​ടി, ഇ​ര​വി​പേ​രൂ​ർ, കൊ​ടു​മ​ണ്‍, വെ​ച്ചൂ​ച്ചി​റ, ആ​നി​ക്കാ​ട്, പാ​ടി​മ​ണ്‍, ചി​റ്റാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​രു​ൾ​പ്പെ​ടു​ന്നു.ഉ​റ​വി​ടം സ്ഥി​രീ​ക​രി​ക്കാ​ത്ത കേ​സു​ക​ൾ വെ​ച്ചൂ​ച്ചി​റ, കോ​ന്നി, ഓ​മ​ല്ലൂ​ർ, ക​ട​ന്പ​നാ​ട്, ഏ​റ​ത്ത്, അ​ടൂ​ർ, അ​യി​രൂ​ർ, പ​ള്ളി​ക്ക​ൽ, അ​രു​വാ​പ്പു​ലം, പെ​രി​ങ്ങ​ര, പ​ന്ത​ളം തെ​ക്കേ​ക്ക​ര, പ്ര​മാ​ടം, ളാ​ക്കൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ണ്ട്.

ഐ​സൊ​ലേ​ഷ​നി​ൽ 1351 പേ​ർ

ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി 1351 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത, കോ​വി​ഡ്-19 ബാ​ധി​ത​രാ​യ 273 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 92 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ജ​ജി​ല്ല​യി​ൽ 13005 സ​ന്പ​ർ​ക്ക​ക്കാ​രു​ൾ​പ്പെ​ടെ 19037 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

2556 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക്

ഇ​ന്ന​ലെ ജി​ല്ല​യി​ൽ 2556 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. ഇ​തി​ൽ 1048 പ​രി​ശോ​ധ​ന​ക​ൾ ആ​ർ​ടി​പി​സി​ആ​റി​നു വേ​ണ്ടി​യാ​യി​രു​ന്നു. 1489 ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും 18 ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യും ന​ട​ന്നു. സി ​ബി നാ​റ്റ് പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 838 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. 2104 ഫ​ല​ങ്ങ​ൾ ജി​ല്ല​യി​ൽ വ​രാ​നു​ണ്ട്.