ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി ‌
Tuesday, September 29, 2020 10:33 PM IST
‌തി​രു​വ​ല്ല : സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ എ​ന്നും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. നി​യ​മ​സ​ഭാ സാ​മാ​ജി​ക​ത്വ​ത്തി​ന്‍റെ അ​മ്പ​താം വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് കോ​ൺ​ഗ്ര​സ് പ​രു​മ​ല മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ് യു. ​പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക​ട്ട​റി റോ​ബി​ൻ പ​രു​മ​ല, ജോ​ൺ ജേ​ക്ക​ബ് വ​ള്ള​ക്കാ​ലി​ൽ, രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി, പി. ​തോ​മ​സ് വ​ർ​ഗീ​സ്, ജോ​സ് വി. ​ചെ​റി, ഗോ​പി ഉ​ല​വ​ത്തു പ​റ​മ്പി​ൽ, ലി​ജി ആ​ർ. പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌കു​ത്തി​യി​രു​പ്പ് സ​ത്യ​ഗ്ര​ഹം 12 മു​ത​ല്‍

പ​ത്ത​നം​തി​ട്ട: സ്‌​കൂ​ളു​ക​ളി​ലെ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 10 ദി​വ​സ​ത്തെ വേ​ത​ന​മെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കു​ക, വേ​ത​ന വ​ര്‍​ധ​ന കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ്‌​കൂ​ള്‍ പാ​ച​ക​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന (എ​ച്ച്എം​എ​സ്) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി​മാ​രു​ടെ​യും ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ​മാ​രു​ടെ​യും വ​സ​തി​ക​ള്‍​ക്കു മു​മ്പി​ല്‍ ഒ​ക്ടോ​ബ​ര്‍ 12 മു​ത​ല്‍ കു​ത്തി​യി​രു​പ്പ് സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.