കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ക​ർ​ഷ​ക​ കൂ​ട്ടാ​യ്മ​ക​ൾ ‌
Tuesday, October 20, 2020 10:05 PM IST
റാ​ന്നി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കു​ക​യും യു​വാ​ക്ക​ൾ അ​ട​ക്കം കൃ​ഷി​യി​ലേ​ക്ക് വ്യാ​പൃ​ത​രാ​കു​ക​യും ചെ​യ്ത​തി​ന്‍റെ ഫ​ലം കി​ട്ടി​യ​ത് കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്ക്. ‌
കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​കു​ന്പോ​ഴും അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന അ​ന​ങ്ങാ​പ്പാ​റ​ന​യ​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ക​ർ​ഷ​ക​ർ ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും പ​ന്നി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു.‌
കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നാ​കു​മെ​ന്ന് മ​ന്ത്രി അ​ട​ക്കം വാ​തോ​രാ​തെ പ്ര​സം​ഗി​ക്കു​ന്പോ​ഴും ഇ​തി​ന്‍റെ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ വ​ന​പാ​ല​ക​ർ മ​ടി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ഉ​ള്ള​തി​നാ​ൽ പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പ​ല സ്ഥ​ല​ത്തും വ​ന​പാ​ല​ക​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
എ​ന്നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്കു ക​ട​ക്ക​ണ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. ‌
പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജാ​ഗ്ര​ത സ​മി​തി​ക​ൾ പോ​ലും വി​ളി​ച്ചു​കൂ​ട്ടി നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ക് വ​നം​വ​കു​പ്പി​നോ​ട് ശി​പാ​ർ​ശ ചെ​യ്യേ​ണ്ട​തു​ണ്ട്. ഇ​തി​നു പോ​ലും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്കും ജ​ന​പ്ര​തി നി​ധി​ക​ൾ​ക്കും ക​ഴി​യു​ന്നി​ല്ലെ​ന്ന​താ​ണ് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്താ​ലും വ​നം വ​കു​പ്പ് ന​ട​പ​ടി വൈ​കി​പ്പി​ക്കു​ക​യാ​ണ്.‌ വി​ള​നാ​ശം വ​രു​ത്തു​ക​യും കൊ​ല​വി​ളി ന​ട​ത്തു​ക​യും ചെ​യ്ത ഒ​റ്റ​യാ​ൻ പ​ന്നി​യെ പോ​ലും വെ​ടി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വു ന​ൽ​കി​യി​ട്ടു​പോ​ലും റാ​ന്നി​യി​ൽ ന​ട​പ്പാ​ക്കാ​ൻ വ​നം വ​കു​പ്പി​ന് സാ​ധി​ച്ചി​ല്ല. കോ​ന്നി വ​നം ഡി​വി​ഷ​നി​ൽ 14 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച​താ​യി മ​ന്ത്രി പ​റ​യു​ന്നു. എ​ന്നാ​ൽ റാ​ന്നി​യി​ൽ ഒ​ന്നി​നെ​പോ​ലും വെ​ടി​വ​ച്ചി​ട്ടി​ല്ല. ആ​റു​പേ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. ‌
തോ​ക്ക് ലൈ​സ​ൻ​സി​ക​ൾ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​മ്മ​ത​മാ​ണെ​ന്ന് വ​നം വ​കു​പ്പി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ​ന്ധ്യ ആ​യി​ക്ക​ഴി​ഞ്ഞാ​ൽ ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​മാ​ണ്. ‌ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം കി​ട്ടാ​ൻ നി​ല​വി​ലു​ള്ള ഒ​രു നി​യ​മ​വും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് സ്ഥി​തി. ‌
റാ​ന്നി ഉ​തി​മൂ​ട്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും കൃ​ഷി​നാ​ശ​മു​ണ്ടാ​യി. കോ​വി​ഡ് കാ​ല​ത്ത് കൂ​ട്ടാ​യി ഇ​റ​ക്കി​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​സാ​ദ് കു​ഴി​ക്കാ​ല, അ​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ വാ​ഴ​ക​ളാ​ണ് കു​ട്ട​മാ​യി ന​ശി​പ്പി​ച്ച​ത്.
സം​ര​ക്ഷ​ണ ത​കി​ടു​ക​ളും മ​റ​ക​ളും ത​ക​ർ​ത്താ​ണ് കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​ത് . ര​ണ്ട് ഏ​ക്ക​റി​ലാ​ണ് ഉ​തി​മൂ​ട് വെ​ളി​വ​യ​ൽ പ​ടി​യി​ൽ ഗ്രീ​ൻ​വാ​ലി​യി​ൽ ഇ​വ​ർ ലോ​ക്ക്ഡൗ​ണ്‍ കാ​ല കൃ​ഷി ന​ട​ത്തി​യി​രു​ന്ന​ത്. പ​ല​ത​വ​ണ​യാ​യി ഇ​തി​ൽ ന​ല്ലൊ​രു​ഭാ​ഗ​വും കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചു. ‌