കോ​ന്നി - പു​ന​ലൂ​ർ റീ​ച്ചി​ന്‍റെ നി​ർ​മാ​ണം: മ​ര​ങ്ങ​ൾ മു​റി​ച്ചു തു​ട​ങ്ങി
Friday, October 23, 2020 10:18 PM IST
കോ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ കോ​ന്നി - പു​ന​ലൂ​ർ റീ​ച്ചി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി റോ​ഡി​ന് ഇ​രു​വ​ശ​വും നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.
കോ​ന്നി മു​ത​ൽ പു​ന​ലൂ​ർ വ​രെ​യു​ള്ള 29.84 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ വ​ർ​ക്കാ​ണ് കെ​എ​സ്ടി​പി ടെ​ൻ​ഡ​ർ ചെ​യ്ത​ത്. ഇ​തി​ൽ 15 കി​ലോ​മീ​റ്റ​ർ കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ്. 221 കോ​ടി രൂ​പ​യ്ക്കാ​ണ് ടെ​ൻ​ഡ​ർ ന​ട​ത്തി​യ​ത്.
മ​ര​ങ്ങ​ൾ മു​റി​ച്ച് റോ​ഡ് ക്ലി​യ​റ​ൻ​സ് വ​രു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് നി​ർ​മാ​ണോ ദ്ഘാ​ട​നം ന​ട​ത്തി പ​ണി ആ​രം​ഭി​ക്കും.
ആ​ർ​ഡി​എ​സ് ചെ​റി​യാ​ൻ ആ​ൻ​ഡ് വ​ർ​ക്കി ക​ണ്‍​സ്ട്ര​ക്ഷ​നാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. കോ​ന്നി - പ്ലാ​ച്ചേ​രി റീ​ച്ചി​ൽ ഉ​ൾ​പ്പെ​ട്ട കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഭാ​ഗ​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
കോ​ന്നി -പു​ന​ലൂ​ർ റീ​ച്ചും വേ​ഗ​ത്തി​ൽ നി​ർ​മാ​ണം ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മ​നോ​ജ് കു​മാ​റും എം​എ​ൽ​എ​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.