മു​ണ്ടു​കോ​ട്ട​യ്ക്ക​ലി​ൽ പു​തി​യ ശു​ദ്ധ​ജ​ല പ​ദ്ധ​തി
Wednesday, October 28, 2020 10:56 PM IST
പ​ത്ത​നം​തി​ട്ട: മു​ണ്ടു​കോ​ട്ട​ക്ക​ൽ- വ​ല്യ​യ​ന്തി പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ശു​ദ്ധ ജ​ല പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 20,000, 50,000 ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ര​ണ്ട് ടാ​ങ്കു​ക​ളും ഫി​ൽ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ളും സ്ഥാ​പി​ച്ചു. 73 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

ഗു​ണ​ഭോ​ക്തൃ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.16​വ​ർ​ഷം മു​ന്പ് ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 28 ല​ക്ഷം രൂ​പ ചെ​ല​വ് ചെ​യ്ത് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ചു.ഉ​ദ്ഘാ​ട​ന ക​ർ​മം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റോ​സ്‌​ലി​ൻ സ​ന്തോ​ഷ് നി​ർ​വ​ഹി​ച്ചു, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ജി കെ. ​സൈ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ എ. ​സ​ഗീ​ർ, ര​ജ​നി പ്ര​ദീ​പ്, റോ​ഷ​ൻ നാ​യ​ർ, ഫാ. ​എ​ബി ഏ​ബ്ര​ഹാം, ഏ​ബ​ൽ മാ​ത്യൂ, പാ​സ്റ്റ​ർ ഷി​നു, ത​ങ്ക​ച്ച​ൻ തോ​മ​സ്, ടി.​ജി. ക​മ​ലാ​സ​ന​ൻ, ദാ​സ് തോ​മ​സ്, രാ​ജ​ൻ ശ​മു​വേ​ൽ, ലി​റ്റി മ​നോ​ജ്, ലി​ജി ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​ക്ക് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ മേ​ലെ​ക്കാ​ല​യി​ൽ ജോ​ർ​ജ് തോ​മ​സ്, കെ​പി നി​വാ​സി​ൽ വി​ശ്വ​കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.