ജൂ​ബി​ലി​ത്തി​ള​ക്ക​ത്തി​ൽ നേ​ട്ട​ങ്ങ​ളു​യ​ർ​ത്തി ആ​നി​ക്കാ​ട്
Friday, October 30, 2020 11:06 PM IST
ആ​നി​ക്കാ​ട്: പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ആദ്യത്തെ പേരാണ് ആ​നി​ക്കാ​ട്. കോ​ട്ട​യം ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്നഗ്രാ​മം. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തു​നി​ന്ന് ഏ​ഴ് കി​ലോ​മീ​റ്റ​റ​ക​ലെ​യാ​ണ് ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്. മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്തെ ഈ ​ഗ്രാ​മം ഒ​രു​കാ​ല​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ ഏ​റെ പി​ന്നാ​ലാ​യി​രു​ന്നു ആ​നി​ക്കാ​ട്. ഇ​ന്ന് സ്ഥി​തി മാ​റി. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം ര​ജ​ത​ജൂ​ബി​ലി​യി​ലെ​ത്തു​ന്പോ​ൾ ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വ​ജ്ര​ജൂ​ബി​ലി വ​ർ​ഷ​മാ​ണി​ത്.

2015 ഡി​സം​ബ​ർ അ​ഞ്ച് മു​ത​ൽ അ​ധി​കാ​ര​ത്തി​ലി​രു​ന്ന ഭ​ര​ണ​സ​മി​തി​ക്ക് മൂ​ന്ന് അ​ധ്യ​ക്ഷ​ൻ​മാ​രു​ണ്ടാ​യി. രാ​ഷ്ട്രീ​യ​പ​ര​മാ​യ നീ​ക്കു​പോ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ത്. അ​വ​സാ​ന ര​ണ്ടു​വ​ർ​ഷം ഭ​രി​ച്ച തോ​മ​സ് മാ​ത്യു ഭ​ര​ണ​സ​മി​തി​യെ വി​ല​യി​രു​ത്തി​യ​തും കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ അ​ഭി​മാ​ന​ബോ​ധ​ത്തോ​ടെ​യാ​ണ്.

ആ​നി​ക്കാ​ട് രാ​ഷ്‌്ട്രീ​യം

ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്നു. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ കോ​ണ്‍​ഗ്ര​സ് - നാ​ല്, കേ​ര​ള കോ​ണ്‍​ഗ്ര​സ് - മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഭ​ര​ണ​ക​ക്ഷി​യു​ടെ അം​ഗ​ബ​ലം. എ​ൽ​ഡി​എ​ഫി​ൽ സി​പി​എം - മൂ​ന്ന്, സി​പി​ഐ - ഒ​ന്ന് എ​ന്നി​ങ്ങ​നെ​യും ബി​ജെ​പി​യി​ൽ ര​ണ്ടം​ഗ​ങ്ങ​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യി​ലെ ധാ​ര​ണ​പ്ര​കാ​രം ആ​ദ്യ​ത്തെ മൂ​ന്നു​വ​ർ​ഷം കോ​ണ്‍​ഗ്ര​സി​നാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ് സ്ഥാ​നം.

ഇ​തി​ൽ ര​ണ്ടു​വ​ർ​ഷം പി.​ടി. ഏ​ബ്ര​ഹാം പ്ര​സി​ഡ​ന്‍റാ​യി. പി​ന്നീ​ട് ലി​യാ​ഖ​ത്ത് അ​ലി​ക്കു​ഞ്ഞ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ത്തി. അ​വ​സാ​ന​ത്തെ ര​ണ്ടു​വ​ർ​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ തോ​മ​സ് മാ​ത്യു​വാ​ണ് പ്ര​സി​ഡ​ന്‍റ്.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ എം.​എ​സ്. ശ്രീ​ദേ​വി അ​ഞ്ചു​വ​ർ​ഷ​വും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തു​ട​ർ​ന്നു. യു​ഡി​എ​ഫ് നി​ര​യി​ലെ ഏ​ക വ​നി​താ അം​ഗ​വും ശ്രീ​ദേ​വി​യാ​യി​രു​ന്നു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം

അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ ആ​നി​ക്കാ​ടി​നു​ണ്ടാ​യെ​ന്ന് ഭ​ര​ണ​സ​മി​തി വി​ല​യി​രു​ത്തി.

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം 2016ൽ ​പ​ണി ആ​രം​ഭി​ച്ച് 2018ൽ ​ത​ന്നെ പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​പ്പോ​ഴി​ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി. ക്ലിനി​ക്ക​ൽ ലാ​ബും പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. പാ​ലി​യേ​റ്റീ​വ് കെ​യ​ർ, ഹോ​മി​യോ, ആ​യു​ർ​വേ​ദ ചി​കി​ത്സാ രം​ഗ​ത്തും മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. ആ​യു​ഷ്ഗ്രാം പ​ദ്ധ​തി പ്ര​കാ​രം ബോ​ധ​വ​ത്ക​ര​ണ, യോ​ഗാ​ക്ലാ​സു​ക​ൾ ന​ട​ത്തി. നി​ല​വി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പൈ​പ്പ് ലൈ​ൻ നീ​ട്ടി സൗ​ജ​ന്യ​മാ​യി വീ​ടു​ക​ളി​ൽ വാ​ട്ട​ർ ക​ണ​ക്ഷ​ൻ കൊ​ടു​ത്തു. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ജ​ല​ജീ​വ​ൻ മി​ഷ​ൻ പ്ര​കാ​രം 2020 -21 ൽ 300 ​കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ 12.44 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. നി​ർ​മാ​ണ​ത്തി​ലു​ള്ള ആ​നി​ക്കാ​ട് - മ​ല്ല​പ്പ​ള്ളി സ​മ​ഗ്ര​കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മു​ഴു​വ​ൻ വീ​ട്ടു​കാ​ർ​ക്കും ജ​ലം എ​ത്തി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.ലൈ​ഫ് ഭ​വ​ന​നി​ർ​മാ​ണ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഭ​വ​ന​ര​ഹി​ത​രാ​യ 19 കു​ടും​ബ​ങ്ങ​ളു​ടെ ഭ​വ​ന​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. 76 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. കൂ​ടാ​തെ പി​എം​എ​വൈ ഭ​വ​ന​നി​ർ​മാ​ണ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വീ​ടു​ക​ളും നി​ർ​മി​ച്ചു. ബ്ലോ​ക്ക് , ക​ല്ലൂ​പ്പാ​റ, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളോ​ടു ചേ​ർ​ന്ന് ഭൂ​ര​ഹി​ത, ഭ​വ​ന​ര​ഹി​ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഒ​രേ​ക്ക​ർ ഭൂ​മി വാ​ങ്ങി. പ​ഞ്ചാ​യ​ത്തി​ലെ 17 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ 14 എ​ണ്ണ​ത്തി​നും സ്വ​ന്ത​മാ​യി കെ​ട്ടി​ട​മു​ണ്ട്. ര​ണ്ടെ​ണ്ണ​ത്തി​ന് സ്ഥ​ലം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളി​ലും വൈ​ദ്യു​തി,ടി​വി, ഫാ​ൻ, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി. പൊ​തു ശ്മ​ശാ​ന​ത്തി​ന്‍റെ ചു​റ്റു​മ​തി​ലും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് 755000 രൂ​പ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ടെ​ൻ​ഡ​ർ ചെ​യ്തു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ മു​ന്നി​ൽ

ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത​ത് നേ​ട്ട​മാ​യി. ജ​ല​സം​ര​ക്ഷ​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന മ​ഴ​ക്കു​ഴി നി​ർ​മാ​ണം, ഫ​ല​വൃ​ക്ഷ​ത്തൈ​വി​ത​ര​ണം, റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ്, ജ​ല​സ്രോ​ത​സു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, കാ​ലി​ത്തൊ​ഴു​ത്ത്, ആ​ട്ടി​ൻ​കൂ​ട്, കോ​ഴി​ക്കൂ​ട്, ക​ന്പോ​സ്റ്റ്പി​റ്റ് , കു​ളം, കി​ണ​ർ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, തു​ട​ങ്ങി​യ​വ​യി​ലൂ​ടെ അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. 156990 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും സാ​ധി​ച്ചു. കേ​ര​ള​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യി പ​ശു​ക്ക​ളി​ൽ ചി​പ്പ് എ​ന്ന പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. മൃ​സം​ര​ക്ഷ​ണ വ​കു​പ്പ് ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​മൊ​ട്ടാ​കെ ഏ​റ്റെ​ടു​ത്തു.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പു​രോ​ഗ​തി​ക​ൾ

കൃ​ഷി മേ​ഖ​ല​യി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ 30 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. വാ​യ്പൂ​ര് പു​ന്ന​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി ചെ​യ്തു​വ​രു​ന്നു. കൂ​ടാ​തെ തെ​ങ്ങി​ൻ തൈ​ക​ൾ , ടി​ഷ്യൂ​ക​ൾ​ച്ച​ർ വാ​ഴ വി​ത്തു​ക​ൾ, കു​രു​മു​ള​ക് ജാ​തി തൈ​ക​ളും,പ​ച്ച​ക്ക​റി വി​ത്തു​ക​ളും, പ​ച്ച​ക്ക​റി തൈ​ക​ളും ന​ൽ​കി. തെ​ങ്ങു കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വ​ളം സ​ബ്സി​ഡി​യാ​യി കൊ​ടു​ക്കു​ന്നു.

മാ​ലി​ന്യ സം​സ​്ക​ര​ണം

മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​സി​എ​ഫ് (മാ​ലി​ന്യം ശേ​ഖ​രി​ച്ച് വേ​ർ​തി​രി​ക്കു​ന്ന​തി​നു​ള്ള കെ​ട്ടി​ടം) നി​ർ​മി​ച്ചു. 13 വാ​ർ​ഡി​ലും ഹ​രി​ത​ക​ർ​മ​സേ​ന രൂ​പീ​ക​രി​ച്ച് വീ​ടു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് എ​ത്തി​ക്കു​ന്നു.

2018ൽ ​ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വെ​ളി​യി​ട​മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​മു​ക്ത പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ക​ക്കൂ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അഞ്ചുല​ക്ഷം രൂ​പ ചെ​ല​വാ​ക്കി.​തോ​ടു​ക​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ചു. 600 വീ​ടു​ക​ൾ​ക്ക് ബ​യോ ക​ന്പോ​സ്റ്റ് ബി​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി.

കോ​വി​ഡ് പ്ര​തി​രോ​ധം

കേ​ര​ള​ത്തി​ൽ കോ​വി​ഡ് 19- ന്‍റെ വ്യാ​പ​നം ആ​രം​ഭി​ച്ച​പ്പോ​ൾ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ മു​ഖേ​ന പ്ര​തി​ദി​നം 150 പേ​ർ​ക്ക് മൂ​ന്നു​നേ​രം സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ മു​ഖാ​ന്ത​ര​വും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്താ​ലും വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ത്തു.
കു​ടും​ബ​ശ്രീ​യു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ജ​ന​കീ​യ ഹോ​ട്ട​ൽ ആ​രം​ഭി​ച്ച് 20 രൂ​പ നി​ര​ക്കി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്. കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​വും സ​ജ്ജീ​ക​രി​ച്ചു.