പി​ടി ത​രാ​തെ വി​മ​ത​ൻ​മാ​ർ; പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളി​ൽ ഭീ​ഷ​ണി
Monday, November 23, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളി​ൽ മ​ത്സ​ര​ചി​ത്രം തെ​ളി​ഞ്ഞ​തി​നൊ​പ്പം ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ വി​മ​ത​ൻ​മാ​രു​ടെ പ​ട. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ വാ​ർ​ഡു​ക​ളി​ലാ​ണ് വി​മ​ത​ഭീ​ഷ​ണി ഏ​റെ​യു​മു​ള്ള​തെ​ങ്കി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലേ​ക്കും വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ര​ങ്ങേ​റ്റ​മു​ണ്ട്. കോ​ൺ​ഗ്ര​സി​ൽ നി​ന്നാ​ണ് വി​മ​ത​ശ​ല്യം ഏ​റെ​യു​ള്ള​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റാ​ന്നി മ​ണ്ഡ​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മാ​യും വി​മ​ത മ​ത്സ​ര​മു​ള്ള​ത്. യു​ഡി​എ​ഫി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ന​ൽ​കി​യ സീ​റ്റി​ൽ എ​ബി തോ​മ​സ് കൈ​ത​വ​ന​യാ​ണ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സി​ലെ ബെ​ന്നി പു​ത്ത​ൻ​പ​റ​ന്പി​ൽ മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ് ബെ​ന്നി.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ പ്ര​ധാ​ന​മാ​യും മൂ​ന്ന് വാ​ർ​ഡു​ക​ളി​ലാ​ണ് യു​ഡി​എ​ഫി​ന് വി​മ​ത ഭീ​ഷ​ണി​യു​ള്ള​ത്. ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ കോ​ണ്‍​ഗ്ര​സും കേ​ര​ള​കോ​ണ്‍​ഗ്ര​സും പ​ര​സ്പ​രം മ​ത്സ​ര​രം​ഗ​ത്താ​യി.
30 -ാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ൻ കൗ​ണ്‍​സി​ല​ർ സി​ന്ധു അ​നി​ലി​ന് (കോ​ണ്‍​ഗ്ര​സ്) റി​ബ​ലാ​യി അ​തേ പാ​ർ​ട്ടി​യി​ലെ ഷം​സി​യ മ​ത്സ​രി​ക്കു​ന്നു.
16 -ാം വാ​ർ​ഡി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ദീ​പു ഉ​മ്മ​ന് റി​ബ​ലാ​യി കോ​ണ്‍​ഗ്ര​സി​ലെ മു​ൻ കൗ​ണ്‍​സി​ല​ർ അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​രാ​ണ് രം​ഗ​ത്തു​ള്ള​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് യു​ഡി​എ​ഫ് ന​ൽ​കി​യ വാ​ർ​ഡാ​ണി​ത്. കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്ത 32 -ാം വാ​ർ​ഡി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ. സാ​ലി ബാ​ബു മ​ത്സ​രി​ക്കും. മു​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​നി സ​ജി​യാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. മൂ​ന്നാം​വാ​ർ​ഡ് ആ​ർ​എ​സ്പി​ക്കു ന​ൽ​കി​ക്കൊ​ണ്ട് ത​ർ​ക്കം പ​രി​ഹ​രി​ച്ചു. മു​ൻ കൗ​ണ്‍​സി​ൽ ഷൈ​നി ജോ​ർ​ജാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
അ​ടൂ​ർ: ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ . യു​ഡി​എ​ഫി​ന് ആ​റ് വി​മ​ത​രാ​ണ് രം​ഗ​ത്തു​ള്ള​ത്.
അ​യ്യ​ൻ​കോ​യി​ക്ക​ൽ മൂ​ന്നാം വാ​ർ​ഡി​ൽ ഷി​ജു ജോ​ൺ ബോ​ബി വ​ർ​ഗീ​സ്, ആ​റാം വാ​ർ​ഡ് കി​ളി​വ​യ​ലി​ൽ ജ​യ​നി പ്ര​കാ​ശ്, ഏ​ഴാം വാ​ർ​ഡ് വ​യ​ല​യി​ൽ ഉ​ത്ത​മ​ൻ, ഒ​ന്പ​താം വാ​ർ​ഡ് പു​തു​ശേ​രി ഭാ​ഗ​ത്ത് മു​ൻ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​ബി​ജി, 16-ാം വാ​ർ​ഡ് തു​വ​യൂ​ർ നോ​ർ​ത്ത് എ​ൻ.​ശ​ശി​ക​ല എ​ന്നി​വ​രാ​ണ് യു​ഡി​എ​ഫ് വി​മ​ത​ർ.
എ​ട്ടാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ന് എ​തി​രാ​യി മു​ൻ​പ​ഞ്ചാ​യ​ത്തം​ഗം സ​ര​സ്വ​തി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.. ക​ട​മ്പ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ 15 പേ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ചു. യു​ഡി​എ​ഫി​ന് എ​തി​രാ​യി മ​ഹ​ർ​ഷി​മം​ഗ​ലം നാ​ലാം വാ​ർ​ഡി​ൽ നെ​ൽ​സ​ൺ ജോ​യി​സ്, എ​ള്ളും​വി​ള 14-ാം വാ​ർ​ഡി​ൽ എ.​പു​ന്നൂ​സ് എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ൽ 14, 26,27 എ​ന്നീ വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫി​ന് എ​തി​രാ​യി വി​മ​ത​ൻ​മാ​ർ മ​ത്സ​രി​ക്കു​ന്നു. 26 പ്രി​യ​ദ​ർ​ശ​നി വാ​ർ​ഡി​ൽ മാ​ത്യൂ​സ്, 14-ൽ ​മു​ൻ കൗ​ൺ​സി​ല​ർ അ​ലാ​വു​ദ്ദീ​ൻ, 27- ഹോ​ളി​ക്രോ​സ് വാ​ർ​ഡി​ൽ അ​നൂ​പ് ക​രു​വാ​റ്റ എ​ന്നി​വ​രാ​ണ് യു​ഡി​എ​ഫ് വി​മ​ത​രാ​യി മ​ത്സ​രി​ക്കു​ന്ന​ത്.