മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​നം: എ​ക്‌​സൈ​സ് റെ​യ്ഡു​ക​ള്‍ ശ​ക്ത​മാ​ക്കി
Tuesday, November 24, 2020 10:08 PM IST
ശ​ബ​രി​മ​ല: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​മ്പ, നി​ല​യ്ക്ക​ല്‍, സ​ന്നി​ധാ​നം ഭാ​ഗ​ങ്ങ​ളി​ല്‍ എ​ക്‌​സൈ​സ് റെ​യ്ഡു​ക​ള്‍ ശ​ക്ത​മാ​ക്കി. സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് നി​ല​യ്ക്ക​ല്‍, പ​മ്പ, സ​ന്നി​ധാ​നം കേ​ന്ദ്രീ​ക​രി​ച്ച് എ​ക്‌​സൈ​സി​ന്‍റെ താ​ത്കാ​ലി​ക റേ​ഞ്ച് ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
പ​മ്പ കേ​ന്ദ്രീ​ക​രി​ച്ച് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സ​സൈ​സ് ക​മ്മീ​ഷ​ണ​റാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. നി​ല​ക്ക​യ്ല്‍, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍, എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ 56 ജീ​വ​ന​ക്കാ​രാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​രാ​യി​ട്ടു​ള്ള​ത്. എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​മ്പ, നി​ല​യ്ക്ക​ല്‍, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ വി​വി​ധ റെ​യ്ഡു​ക​ളി​ലാ​യി പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ കൈ​വ​ശം വ​ച്ച​തും ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​കെ 40 കോ​ട്പാ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ചാ​ല​ക്ക​യം അ​ട്ട​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ലെ വ​ന​മേ​ഖ​ല​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഐ​ബി​യു​മാ​യി ചേ​ര്‍​ന്ന് തി​ര​ച്ചി​ല്‍ ന​ട​ത്തി.
മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ താ​ഴെ​പ്പ​റ​യു​ന്ന ന​മ്പ​രു​ക​ളി​ല്‍ അ​റി​യി​ക്കാം. വു​ന്ന​താ​ണ്.
എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, നി​ല​യ്ക്ക​ല്‍- 04735205010, എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, പ​മ്പ- 04735203432, എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, സ​ന്നി​ധാ​നം- 04735202203.