മല്ലപ്പള്ളി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം പ്രഫ.പി.ജെ. കുര്യൻ. യുഡിഎഫ് മല്ലപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയർമാൻ റ്റി.എസ്. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
റെജി തോമസ്, കുഞ്ഞുകോശി പോൾ, കോശി പി. സഖറിയ, പി.റ്റി. ഏബ്രഹാം, കെ.ജി. സാബു, റ്റി.പി. ഗിരീഷ് കുമാർ, കീഴ്വായ്പൂര് ശിവരാജൻ എ.ഡി.ജോൺ, തമ്പി കോട്ട ച്ചേരിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ ഓമന സുനിൽ, വിബിത ബാബു എന്നിവർ പ്രസംഗിച്ചു.
റ്റി. എസ്. ചന്ദ്രശേഖരൻ നായർ ചെയർമാനും റ്റി.പി. ഗിരീഷ് കുമാർ കൺവീനറുമായി വിപുലമായ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
വള്ളിക്കോട് കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പു കൺവൻഷൻ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
ഇ.എം.ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.സന്തോഷ്കുമാർ, ജില്ലാ ഡിവിഷൻ സ്ഥാനാർഥി റോബിൻ പീറ്റർ,ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി കെ.ആർ പ്രമോദ്, വാർഡ് സ്ഥാനാർഥി പ്രസീത രഘു, ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ, ഷിബു വർഗീസ്, രഞ്ജിനി ശ്രീകുമാർ, മനേഷ് തങ്കച്ചൻ, സോഫി ബാബു, സി.എം.ജോയി, സി.എസ് ബാബു എന്നിവർ പ്രസംഗിച്ചു.
കോഴഞ്ചേരി: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു ഭരണത്തിന്റെ കെടുകാര്യസ്ഥതയില്‍ മുരടിച്ചു പോയ കോഴഞ്ചേരിയെ വികസനത്തിന്റെ പാതയില്‍ കൊണ്ടുവരികയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്ന് ആന്റോ ആന്റണി എംപി.
യുഡിഎഫ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയര്മാന് ബാബു കൈതവന അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് വിക്ടര്‍ ടി. തോമസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ജോണ്‍, മാലേത്ത് സരളാ ദേവി എക്സ് എംഎല്‍എ, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഏബ്രഹാം കലമണ്ണില്‍, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ബാബുവടക്കേല്, ബിനു പരപ്പുഴ, ജോണ്‍ ഫിലിപ്പോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.